വാഷിംഗ്ടണ്‍ | ഇസ്രായേലും ഇറാനും ഉടന്‍ വെടിനിര്‍ത്തല്‍ കരാറിലെത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയെയും പാക്കിസ്ഥാനെയും താന്‍ പ്രേരിപ്പിച്ചതുപോലെയാണിതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ താന്‍ ചെയ്തതുപോലെ, വീണ്ടും സമാധാന നിര്‍മ്മാതാവിന്റെ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ഇറാനും ഇസ്രായേലും ഒരു കരാറില്‍ എത്തണം, ഞാന്‍ ഇന്ത്യയെയും പാകിസ്ഥാനെയും ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചതുപോലെ ഒരു കരാറിലും എത്തും, അങ്ങനെയെങ്കില്‍, വേഗത്തില്‍ തീരുമാനമെടുക്കാനും നിര്‍ത്താനും കഴിഞ്ഞ രണ്ട് മികച്ച നേതാക്കളുമായി ചര്‍ച്ചകളില്‍ യുക്തി, യോജിപ്പ്, വിവേകം എന്നിവ കൊണ്ടുവരാന്‍ അമേരിക്ക മധ്യസ്ഥത വഹിക്കുമെന്നായിരുന്നു കുറിപ്പ്.

ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ ഒത്തുതീര്‍പ്പിലെത്തിച്ചത് താനാണെന്ന് ട്രംപ് മുമ്പും അവകാശപ്പെട്ടിരുന്നു. ഇന്ത്യ നിഷേധിച്ചതോടെ അത് പിന്നേട് തിരുത്തുകയും ചെയ്തു. അതിനുശേഷം വീണ്ടും ട്രംപ് അക്കാര്യം ആവര്‍ത്തിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here