തിരുവനന്തപുരം| ബുധന്‍, വ്യാഴം ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശ്വാസമഴ എത്തി. സംസ്ഥാനത്തെ കൂടുതല്‍ മേഖലകളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വേനല്‍മഴയ്‌ക്കൊപ്പം അപ്രതീക്ഷിതമായ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യമയുണ്ട്.

എറണാകുളം, കോഴിക്കോട്, ഇടുക്കി, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് പിന്നിട്ട മണിക്കൂറുകളില്‍ ആശ്വാസ മഴ ലഭിച്ചിട്ടുള്ളത്. വേനല്‍ മഴ ലഭിക്കുമ്പോഴും പകല്‍ സമയത്ത് കനത്ത ചൂടാണ്് തുടരുന്നത്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. വൈകുന്നേരങ്ങളില്‍ മഴയും പകല്‍ ഉയര്‍ന്ന ചൂടുമാണ് ഇപ്പോഴത്തെ സ്ഥിതി.

LEAVE A REPLY

Please enter your comment!
Please enter your name here