ന്യൂഡല്‍ഹി | ഇന്ത്യന്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചു നല്‍കിയെന്ന് സംശയിക്കപ്പെടുന്ന യുവാവിനെ അറസ്റ്റു ചെയ്തു. കാസി (34)മാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. കാസിം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച സമയത്ത് പാക്കിസ്ഥാന്‍ ചാര ഏജന്‍സിയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യത്തെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതവയി കണ്ടെത്തിയിരുന്നു. ഇതിനുവേണ്ടിയുള്ള ഇന്ത്യന്‍ മൊബൈല്‍ സിം കാര്‍ഡുകളാണ് കാസിം പാക്കിസ്ഥാനിലെത്തിച്ചതെന്നാന് വിവരം. കാസിമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.