ഗുജറാത്ത് | ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ധീരതയെ പ്രശംസിച്ചുകൊണ്ട്, ദൗത്യം അവസാനിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സമീപകാല നടപടികളെ വെറും ഒരു ‘ട്രെയിലര്‍’ എന്നും ഭുജ് വ്യോമസേനാ സ്റ്റേഷനില്‍ സംസാരിച്ച സിംഗ് പറഞ്ഞു. ‘ഞങ്ങള്‍ പാകിസ്ഥാനെ നല്ലനടപ്പിന് വിട്ടൂവെന്നും രാജ്നാഥ് സിംഗ് പ്രസംഗത്തില്‍ പറഞ്ഞു. ‘ബ്രഹ്മോസ് മിസൈലിന്റെ ശക്തി പാകിസ്ഥാന്‍ പോലും സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മ്മിച്ച ബ്രഹ്മോസ് മിസൈല്‍ പാകിസ്ഥാന് പാതിരാത്രിയിലും വെളിച്ചം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

”അവരുടെ പെരുമാറ്റം മെച്ചപ്പെട്ടാല്‍, ശരി, അല്ലെങ്കില്‍, അതിന് കര്‍ശനമായ ശിക്ഷ നല്‍കും. ഓപ്പറേഷന്‍ സിന്ദൂര്‍ ഇതുവരെ അവസാനിച്ചിട്ടില്ല. സംഭവിച്ചതെല്ലാം ഒരു ട്രെയിലര്‍ മാത്രമായിരുന്നു. ശരിയായ സമയം വരുമ്പോള്‍, ഞങ്ങള്‍ ലോകത്തിന് മുഴുവന്‍ ചിത്രം കാണിക്കും” – ഇതായിരുന്നു പ്രതിരോധ മന്ത്രിയുടെ വാക്കുകള്‍.

ഓപ്പറേഷന്‍ സിന്ദൂരില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സിംഗ് ആദരാഞ്ജലി അര്‍പ്പിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

‘1965 ലും 1971 ലും പാകിസ്ഥാനെതിരായ നമ്മുടെ വിജയത്തിന് ഭുജ് സാക്ഷ്യം വഹിച്ചു. ഇന്ന് വീണ്ടും പാകിസ്ഥാനെതിരായ നമ്മുടെ വിജയത്തിന് സാക്ഷ്യം വഹിച്ചു. ഇവിടെ സന്നിഹിതനായതില്‍ എനിക്ക് അഭിമാനം തോന്നുന്നു” – സിംഗ് സൈനികരോട് പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേനയെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. ‘ഓപ്പറേഷന്‍ സിന്ദൂരില്‍ നിങ്ങള്‍ ചെയ്തതെല്ലാം ഇന്ത്യയിലായാലും വിദേശത്തായാലും എല്ലാ ഇന്ത്യക്കാരെയും അഭിമാനഭരിതരാക്കി. പാകിസ്ഥാനില്‍ വളര്‍ത്തിയ ഭീകരതയെ തകര്‍ക്കാന്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് വെറും 23 മിനിറ്റ് മതിയായിരുന്നു. ഇന്നലെ ശ്രീനഗറില്‍ വെച്ച് ഞാന്‍ നമ്മുടെ ധീരരായ സൈനികരെ കണ്ടു. ഇന്ന്, ഞാന്‍ ഇവിടെ വ്യോമസേനാ യോദ്ധാക്കളെ കണ്ടുമുട്ടുന്നു. ഇന്നലെ, ഞാന്‍ വടക്കന്‍ മേഖലയിലെ നമ്മുടെ ജവാന്മാരെ കണ്ടു, ഇന്ന് ഞാന്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് വ്യോമസേനാ യോദ്ധാക്കളെയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെയും കണ്ടുമുട്ടുന്നു. രണ്ട് മുന്നണികളിലെയും ഉയര്‍ന്ന ആവേശവും ഊര്‍ജ്ജവും കാണുമ്പോള്‍ എനിക്ക് ആവേശം തോന്നുന്നു. ഇന്ത്യയുടെ അതിര്‍ത്തികള്‍ നിങ്ങള്‍ സുരക്ഷിതമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here