ന്യൂഡല്‍ഹി | ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൗണ്ടര്‍-സ്വാം ഡ്രോണ്‍ സിസ്റ്റം പരീക്ഷണം വിജയം. ‘ഭാര്‍ഗവസ്ത്ര’ എന്നുപേരിട്ട ഈ ആയുധം സോളാര്‍ ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ് ലിമിറ്റഡ് (SDAL) ആണ് രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്. ഈ കൗണ്ടര്‍-ഡ്രോണ്‍ സിസ്റ്റത്തില്‍ ഉപയോഗിക്കുന്ന മൈക്രോ റോക്കറ്റുകള്‍ ഗോപാല്‍പൂരില്‍ പരീക്ഷണം നടത്തി.
ഇന്നലെ(മെയ് 13)യായിരുന്നു ആര്‍മി എയര്‍ ഡിഫന്‍സിന്റെ (എഎഡി) മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഗോപാല്‍പൂരില്‍ റോക്കറ്റിനായി മൂന്ന് പരീക്ഷണങ്ങള്‍ നടത്തിയത്. രണ്ട് സെക്കന്‍ഡിനുള്ളില്‍ നാല് റോക്കറ്റുകളും പ്രതീക്ഷിച്ച ലക്ഷ്യം കൈവരിച്ചതായി അധികൃതര്‍ പറഞ്ഞു. അതിര്‍ത്തി കടന്നെത്തുന്ന ഡ്രോണുകളെ വേഗത്തില്‍ തടസ്സപ്പെടുത്തുന്നതിനാകും ഇനി ഭാര്‍ഗവാസ്ത്ര മുതല്‍ക്കൂട്ടാകുന്നത്.