തിരുവനന്തപുരം | വഞ്ചിയൂരില്‍ അഭിഭാഷകയ്ക്ക് നേരെ സീനിയര്‍ അഭിഭാഷകന്‍ നടത്തിയ ക്രൂരമര്‍ദ്ദനവാര്‍ത്തയുടെ ഞെട്ടലിലാണ് കേരളം. മുഖത്ത് ക്രൂരമായി മര്‍ദ്ദമേറ്റ അഭിഭാഷക അഡ്വ.ശ്യാമിലി ജസ്റ്റിയുടെ ചിത്രം സോഷ്യല്‍മീഡിയായിലും മാധ്യമങ്ങളിലും വന്നതോടെ പ്രതിയായ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ് ഒളിവില്‍ പോയിരിക്കയാണ്.
വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന യുവതിയുടെ മുഖത്താണ് മര്‍ദ്ദനമേറ്റത്. തന്നോടുള്ള ഈഗോയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് യുവതി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് യുവജനകമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഓഫീസില്‍ ഒരു ഇന്റേണല്‍ ഇഷ്യൂ ഉണ്ടായിരുന്നു. അതിന്റെ കാരണം എന്തെന്ന് അറിയില്ല. ഓഫീസില്‍ വന്നപ്പോള്‍ ആ ജൂനിയറെ താക്കീത് ചെയ്യണമെന്ന് ഞാന്‍ സാറിനോട് പറഞ്ഞു. എന്റെ കാര്യത്തില്‍ ഇടപെടരുത്, അല്ലെങ്കില്‍ ഞാന്‍ താക്കീത് ചെയ്യുമെന്ന് പറഞ്ഞു. . എന്നാല്‍ താക്കീത് ചെയ്യില്ല എന്ന് സാര്‍ പറഞ്ഞു. ഞാന്‍ കോടതിയില്‍ പോയി വന്നശേഷം സാറിനോട് സംസാരിക്കണമെന്ന് പറഞ്ഞു. മാന്യമായി കാബിനില്‍ പോയിട്ടാണ് സംസാരിച്ചത്.

എന്നാല്‍ എന്നോട് സംസാരിക്കാന്‍ താത്പര്യമില്ല എന്ന് സാര്‍ പറഞ്ഞു. അപ്പോള്‍ സാര്‍ പറയില്ല. ഓകെ, ഇനി എന്റെ കാര്യത്തില്‍ ജൂനിയര്‍ ഇടപെടരുത്. വര്‍ക്ക് ചെയ്യാനല്ലേ വരുന്നത് വര്‍ക്ക് ചെയ്തിട്ടു പോകുക. എന്റെ കാര്യത്തില്‍ ജൂനിയര്‍ ഇടപെടേണ്ട. എന്താണ് എന്നുവച്ചാല്‍ സാര്‍ തീരുമാനിച്ചോളാന്‍ ഞാന്‍ പറഞ്ഞു. നീ ആരോടാണ് സംസാരിക്കുന്നത് എന്ന് പറഞ്ഞ് എന്നെ വലിച്ചിട്ട് മുഖത്തടിച്ചു. അടിച്ചപ്പോള്‍ ഞാന്‍ നിലത്തുവീണു. വീണ്ടും അടിച്ചു. രണ്ടുമൂന്ന് തവണ എന്റെ മുഖത്തടിച്ചുവെന്ന് യുവതി വെളിപ്പെടുത്തി. ഒളിവില്‍പോയ അഭിഭാഷകനായ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.