ന്യൂഡല്‍ഹി | കേരളത്തിലെ കോണ്‍ഗ്രസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി ഹൈക്കമാന്‍ഡ്. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ നീക്കി. പകരം കണ്ണൂരില്‍ നിന്ന് തന്നെയുള്ള പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിനെ പുതിയ അദ്ധ്യക്ഷനാക്കി. കെ. സുധാകരനെ എഐസിസി പ്രവര്‍ത്തക സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കി. ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശാണ് ഇനി യുഡിഎഫ് കണ്‍വീനര്‍.

എംഎല്‍എമാരായ പിസി വിഷ്ണുനാഥ്, എ.പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എംപി എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചു്. 2001-ല്‍ കെ സുധാകരന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോഴും പിന്‍ഗാമിയായി എത്തിയത് സണ്ണി ജോസഫ് ആയിരുന്നു. സമാനമായ രീതിയില്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം കെപിസിസിയുടെ അമരത്തും എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ നിന്നുള്ള എംഎല്‍എയാണ് സണ്ണി ജോസഫ്.

LEAVE A REPLY

Please enter your comment!
Please enter your name here