ന്യൂഡല്‍ഹി | മെയ് 7, 8 തീയതികളില്‍ രാത്രിയില്‍ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ (എല്‍ഒസി) നിരവധി സെക്ടറുകളില്‍ പാകിസ്ഥാന്‍ സൈന്യം വീണ്ടും പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തി. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. പാകിസ്ഥാന്‍ സൈന്യം സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ ആര്‍ട്ടിലറി, മോര്‍ട്ടാര്‍ ഷെല്ലിംഗ് ആക്രമണങ്ങളിലൊന്നാണ് ഇന്നലെ നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രമായ ഷെല്ലാക്രമണത്തില്‍ കുറഞ്ഞത് 13 പേര്‍ കൊല്ലപ്പെടുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജമ്മു കശ്മീരിലെ കുപ്വാര, ബാരാമുള്ള, ഉറി, അഖ്‌നൂര്‍ എന്നിവയ്ക്ക് എതിര്‍വശത്തുള്ള പ്രദേശങ്ങള്‍ ലക്ഷ്യമിട്ടാണ് ചെറിയ ആയുധങ്ങളും പീരങ്കികളും ഉപയോഗിച്ചുള്ള വെടിവയ്പ്പ്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സായുധ സേന കൃത്യമായ വ്യോമാക്രമണം നടത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here