ന്യൂഡല്‍ഹി | മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസസ് (എംഇഎസ്), മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് (എംപി-ഐഡിഎസ്എ) എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രതിരോധ സ്ഥാപനങ്ങളുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സൈബര്‍ ഫോഴ്സ് എന്ന പേരിലാണ് ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക്് ചെയ്തതായി അവകാശവാദമുണ്ടായത്.

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് അനുസരിച്ച്, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍, പ്രതിരോധ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സെന്‍സിറ്റീവ് ഡാറ്റകള്‍ ഈ ഗ്രൂപ്പ് അപഹരിച്ചതായി സംശയിക്കുന്നു. 2025 മെയ് 5 ന് ഗ്രൂപ്പിന്റെ എക്‌സ് (മുമ്പ് ട്വിറ്റര്‍) അക്കൗണ്ടില്‍ നിന്ന് പ്രചരിച്ച ഒരു പോസ്റ്റ് അനുസരിച്ച്, മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസ് , മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് എന്നിവയുടെ വിവരങ്ങളിലേക്ക് അനധികൃതമായി ആക്സസ് നേടിയതായി അവകാശപ്പെടുന്നു.

പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രധാന യുദ്ധ ടാങ്കായ അല്‍ ഖാലിദ് ടാങ്കിന്റെ ചിത്രങ്ങളോടൊപ്പം പാകിസ്ഥാന്‍ ദേശീയ പതാക വഹിക്കുന്ന ദൃശ്യ ഉള്ളടക്കം ഉള്‍ച്ചേര്‍ത്ത് ആക്രമണകാരികള്‍ ഹോംപേജ് വികൃതമാക്കി. AVNL-ന്റെ ആന്തരിക ഐടി ടീം ഈ നുഴഞ്ഞുകയറ്റം വേഗത്തില്‍ കണ്ടെത്തി, കൂടുതല്‍ പ്രചാരണമോ മാല്‍വെയര്‍ ഉള്‍പ്പെടുത്തലോ തടയാന്‍ വെബ്സൈറ്റ് ഉടന്‍ ഓഫ്ലൈനാക്കുകയും ചെയ്തിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിലെയും (ങീഉ) നാഷണല്‍ ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊട്ടക്ഷന്‍ സെന്ററിലെയും (ചഇകകജഇ) ഏജന്‍സികള്‍ നിലവില്‍ സംഭവത്തെക്കുറിച്ച് ഫോറന്‍സിക് അവലോകനം നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here