”ഗൂഢാലോചനക്കാര്‍ക്കും കുറ്റവാളികള്‍ക്കും ഏറ്റവും കഠിനമായ തിരിച്ചടി നേരിടേണ്ടിവരും”
തിരുവനന്തപുരം | 121-ാമത് ‘മാന്‍ കി ബാത്ത്’ എപ്പിസോഡില്‍ ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഗാധമായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.
‘ഇന്ന്, ഞാന്‍ നിങ്ങളോട് എന്റെ ഹൃദയം തുറന്നു പറയുമ്പോള്‍, എന്റെ ഹൃദയത്തില്‍ ഒരു അഗാധമായ വേദനയുണ്ട്, ‘പഹല്‍ഗാം ഭീകരാക്രമണം ഓരോ പൗരനെയും ഹൃദയം തകര്‍ത്തു… ഭീകരാക്രമണത്തിന്റെ ചിത്രങ്ങള്‍ കണ്ടതിനുശേഷം ഓരോ പൗരനും കോപത്താല്‍ തിളച്ചുമറിയുന്നത് ഞാന്‍ മനസ്സിലാക്കുന്നു” – മോദി പറഞ്ഞു.
ദുരിതബാധിതര്‍ക്ക് നീതി ഉറപ്പാക്കുമെന്നും ഈ ആക്രമണത്തിന്റെ ഗൂഢാലോചനക്കാര്‍ക്കും കുറ്റവാളികള്‍ക്കും ഏറ്റവും ഏറ്റവും കഠിനമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
‘പഹല്‍ഗാമിലെ ഈ ആക്രമണം ഭീകരതയെ പിന്തുണയ്ക്കുന്നവരുടെ നിരാശയെ പ്രതിഫലിപ്പിക്കുന്നു…. കശ്മീരില്‍ സമാധാനം തിരിച്ചുവരുന്ന സമയത്ത്, രാജ്യത്തിന്റെയും ജമ്മു & കശ്മീര്‍ ശത്രുക്കള്‍ക്കും ഇത് ഇഷ്ടപ്പെട്ടില്ല. തീവ്രവാദികളും അവരുടെ യജമാനന്മാരും കശ്മീര്‍ വീണ്ടും നശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഇത്രയും വലിയ ഗൂഢാലോചന നടന്നത്. തീവ്രവാദത്തിനെതിരായ ഈ യുദ്ധത്തില്‍, രാജ്യത്തിന്റെ ഐക്യമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി… ഈ വെല്ലുവിളിയെ നേരിടാനുള്ള നമ്മുടെ ദൃഢനിശ്ചയം നാം ശക്തിപ്പെടുത്തണം,’
‘ആഗോള നേതാക്കള്‍ എന്നെ വിളിച്ചു, കത്തുകള്‍ എഴുതി, സന്ദേശങ്ങള്‍ അയച്ചു. എല്ലാവരും ഈ ഹീനമായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു… ഭീകരതയ്ക്കെതിരായ നമ്മുടെ പോരാട്ടത്തില്‍ ലോകം മുഴുവന്‍ 1.4 ബില്യണ്‍ ഇന്ത്യക്കാര്‍ക്കൊപ്പം നില്‍ക്കുന്നതായും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.