ഇന്ന് (ഏപ്രില്‍ 22) ലോകഭൗമ ദിനം. ഇത്തവണ ഭൂമിക്ക് വേണ്ടി നമ്മുക്ക് ചിലതുചെയ്യാനുള്ള മനസ് ഉണ്ടാകുക എന്നത് പ്രധാനമാണ്. ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ട് വന്നാല്‍ മാത്രം ഭൗമദിനാചരണത്തില്‍ പങ്കാളിയാകാന്‍ കഴിയും.

  1. പുനരുപയോഗിക്കാവുന്ന ബാഗുകള്‍:

തുണി അല്ലെങ്കില്‍ ചണ ബാഗുകള്‍ പോലുള്ള പുനരുപയോഗിക്കാവുന്ന ബാഗുകള്‍ എന്നത് ഒരു പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കാനും വന്യജീവികളെ സംരക്ഷിക്കാനും ഈ തുണി/ ചണ ബാഗുകള്‍
സഹായിക്കും. ഒരാളുടെ ജീവിതശൈലിയിലെ ഈ ചെറിയൊരു മാറ്റംകൊണ്ട് ഭൂമിയ്ക്ക് നല്‍കുന്ന കൈതാങ്ങ് വളരെ വലുതാണ്.

  1. DIY പ്രകൃതിദത്ത ക്ലീനറുകള്‍:

വസ്ത്രം അലക്കാനും ടോയ്‌ലറ്റ് ഉള്‍പ്പെടെയുള്ളവ വൃത്തിയാക്കാനുമുള്ള ക്ലീനറുകള്‍ തെരഞ്ഞെടുക്കുന്നതിലും ശ്രദ്ധിച്ചാല്‍ മാത്രം വലിയ മാറ്റങ്ങള്‍ ഉണ്ടാകും. രാസ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ക്ക് DIY പകരം പ്രകൃതിദത്ത ക്ലീനറുകള്‍ ഉപയോഗിക്കണം. ഈ DIY ക്ലീനറുകളില്‍ ബേക്കിംഗ് സോഡ, വിനാഗിരി, സിട്രസ് തൊലികള്‍, ഔഷധസസ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ദോഷകരമായ വിഷവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കിക്കൊണ്ട് അവ നിങ്ങളുടെ വീട് ഫലപ്രദമായി വൃത്തിയാക്കും. പ്രകൃതിദത്ത ക്ലീനറുകള്‍ ആരോഗ്യകരമായ ഒരു പരിസ്ഥിതിയെ വാര്‍ത്തെടുക്കും.

  1. മുള ടൂത്ത് ബ്രഷ്:

പ്ലാസ്റ്റിക് ടൂത്ത് ബ്രഷുകള്‍ ഉപേക്ഷിക്കുന്നതിലൂടെ വലിയൊരു മാറ്റമാകും ഉണ്ടാകുക. മുള ടൂത്ത് ബ്രഷിലേക്ക് മാറുക എന്നതാണ് പോംവഴി. പ്ലാസ്റ്റിക് ബ്രഷുകളില്‍ നിന്ന് വ്യത്യസ്തമായി, ഈ ബ്രഷുകള്‍ ബയോഡീഗ്രേഡബിള്‍ ആണ്, ഇത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

  1. പുനരുപയോഗിക്കാവുന്ന മേക്കപ്പ് റിമൂവര്‍ പാഡുകള്‍: സൗന്ദര്യ ദിനചര്യയിലെ മാറ്റവും അനിവാര്യമാണ്. മേക്കപ്പ് മായ്ക്കുന്നതിന് ഡിസ്‌പോസിബിള്‍ കോട്ടണ്‍ പാഡുകള്‍ക്ക് സുസ്ഥിരമായ ഒരു ബദലാണ് ഈ പാഡുകള്‍. മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പണം ലാഭിക്കുന്നതിനും സഹായിക്കുന്ന മൃദുവായതും കഴുകാവുന്നതുമായ വസ്തുക്കളില്‍ നിന്നാണ് ഈ പുനരുപയോഗിക്കാവുന്ന മേക്കപ്പ് റിമൂവര്‍ പാഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് മേക്കപ്പ് കഴുകാനും വൃത്തിയാക്കാനും പിന്നീട് വീണ്ടും ഉപയോഗിക്കാനും കഴിയും.
  1. പ്രകൃതിദത്ത ലൂഫകള്‍:

സിന്തറ്റിക് ലൂഫകളേക്കാള്‍ വളരെ മികച്ചതാണ് പ്രകൃതിദത്ത ലൂഫകള്‍. ലൂഫ ചെടിയുടെ നാരുകളുള്ള ഉള്‍ഭാഗത്ത് നിന്നാണ് അവ നിര്‍മ്മിച്ചിരിക്കുന്നത്. ഈഞ്ച പോലുള്ള ചെടികളുടെ നാരുകള്‍ ഉപയോഗിച്ചുള്ള തേച്ചുകുളിയാണ് ചര്‍മ്മ സംരക്ഷണത്തിനും ഉത്തമം.

  1. സസ്യാധിഷ്ഠിത ഭക്ഷണം:

പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ തിരഞ്ഞെടുക്കുന്നതിലൂടെ, നിങ്ങള്‍ വെള്ളം ലാഭിക്കുകയും ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കുകയും ചെയ്യാം. സസ്യാധിഷ്ഠിത ഭക്ഷണം നിങ്ങളുടെ കാര്‍ബണ്‍ കാല്‍പ്പാടുകള്‍ (ഒരു വ്യക്തി പുറംതള്ളുന്ന ഹരിതഗൃഹവാതകം) കുറയ്ക്കുകയും പോഷകാഹാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here