ദൗത്യം ലൈവായി കാണാം; ഡ്രാഗണ്‍ കാര്‍ഗോ കാപ്‌സ്യൂള്‍ ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 5.50 -ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍
ന്യൂഡല്‍ഹി: ബഹിരാകാശയാത്രികര്‍ക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള ദൗത്യവുമായി എലോണ്‍ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സ് കമ്പനി. പുനരുപയോഗിക്കാവുന്ന ഡ്രാഗണ്‍ കാര്‍ഗോ കാപ്‌സ്യൂള്‍ ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 5.50 -ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ISS) എത്തും.
ഭൂമിയിലേക്ക് മടങ്ങാനുള്ളശേഷിയുള്ള നിലവില്‍ പ്രവര്‍ത്തിക്കുന്ന ഒരേയൊരു കാര്‍ഗോ ക്രാഫ്റ്റ് ഡ്രാഗണ്‍ ആണിത്. മറ്റുള്ളവ അവയുടെ ദൗത്യങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ കത്തിത്തീരാന്‍ തക്കവണ്ണം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.
ഇന്നലെ (ഏപ്രില്‍ 21)യാണ് പുലര്‍ച്ചെ നാസയ്ക്കായി ISS-ലേക്ക് 32-ാമത് റോബോട്ടിക് റീസപ്ലൈ ദൗത്യം ആരംഭിച്ചത്. ഫ്‌ലോറിഡയിലെ സ്പേസ് കോസ്റ്റില്‍ നിന്ന് ഒരു ഡ്രാഗണ്‍ ചരക്ക് വിമാനമാണ് വിക്ഷേപിച്ചത്.
നിലവില്‍ പരിക്രമണപഥത്തിലുള്ള ലാബില്‍ താമസിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ ബഹിരാകാശയാത്രികര്‍ക്ക് ഡ്രാഗണ്‍ ഏകദേശം 6,700 പൗണ്ട് (3,040 കിലോഗ്രാം) സാധനങ്ങള്‍ എത്തിക്കുകയാണ് ദൗത്യം.
ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിവിധ ശാസ്ത്രീയ പരീക്ഷണങ്ങളും ഈ നീക്കത്തില്‍ ഉള്‍പ്പെടുന്നു. ‘ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള പര്യവേക്ഷണ ദൗത്യങ്ങളിലെ ജീവനക്കാരെ സംരക്ഷിക്കാന്‍ കഴിയുന്ന മെച്ചപ്പെടുത്തിയ വായു ഗുണനിലവാര നിരീക്ഷണ സംവിധാനം, രണ്ട് ആറ്റോമിക് ക്ലോക്കുകള്‍’ എന്നിവ ഗവേഷണ ഉപകരണങ്ങളുടെ ഭാഗമാണെന്ന് നാസ പറയുന്നു.
അടുത്ത മാസം എപ്പോഴെങ്കിലും കാലിഫോര്‍ണിയ തീരത്ത് നിന്ന് ഒരു സ്പ്ലാഷ്ഡൗണോടെ ഭൂമിയിലേക്ക് മടങ്ങുന്നതുവരെ ഡ്രാഗണ്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യപ്പെടും.
ഗവേഷകര്‍ക്ക് വിശകലനം ചെയ്യുന്നതിനായി കാപ്‌സ്യൂള്‍ കുറച്ച് മാലിന്യങ്ങളും നിരവധി ശാസ്ത്രീയ പരീക്ഷണങ്ങളും ഈ കാര്‍ഗോ സ്‌പെയിസ്ഷിപ്പ് കൊണ്ടുവരും.