ഫ്‌ലോറിഡ | ഫ്‌ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ യുവാവ് നടത്തിയ വെടിവയ്പ്പില്‍ 2 പേര്‍ മരിച്ചു. 6 പേര്‍ക്ക് പരിക്കേറ്റു. ഫീനിക്‌സ് ഇക്‌നര്‍ എന്ന ഇരുപതുകാരനാണ് വെടിയുതിര്‍ത്തത്. ഇക്‌നര്‍ ഇതേ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ യുവാവിനെ ഉദ്യോഗസ്ഥര്‍ വെടിവച്ചു പരിക്കേല്‍പ്പിച്ചശേഷം കീഴ്‌പ്പെടുത്തുകയായിരുന്നൂവെന്ന് പോലീസ് മേധാവി ലോറന്‍സ് റെവെല്‍ അറിയിച്ചു.
യുവാവ് തന്റെ അമ്മയുടെ മുന്‍ സര്‍വീസ് തോക്ക് ഉപയോഗിച്ചാണ് വെടിവയ്പ്പ് നടത്തിയത്. ഇന്നലെ (വ്യാഴം) ഉച്ചഭക്ഷണ സമയത്താണ് സംഭവം. വെടിയേറ്റു മരിച്ച രണ്ടുപേരും വിദ്യാര്‍ത്ഥികളല്ലെന്ന് എഫ്എസ്യു പോലീസ് മേധാവി ജേസണ്‍ ട്രംബോവര്‍ പറഞ്ഞു. വെടിവയ്പ്പില്‍ പരിക്കേറ്റ ആറുപേര്‍ തല്ലാഹസി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.