വാട്സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പിന് ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന വഴിയാണ് സ്റ്റെഗനോഗ്രാഫി. മദ്ധ്യപ്രദേശ് സ്വദേശിയായ ഒരു വ്യക്തിക്ക് വാട്ട്‌സ്ആപ്പിലൂടെയെത്തിയ ഒരു അജ്ഞാത നമ്പറില്‍ നിന്ന് അയച്ച ചിത്രം ഡൗണ്‍ലോഡ് ചെയ്തതോടെ രണ്ട് ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടു. വാട്സ്ആപ്പ് സ്‌കാം ഇമേജ് ആയിരുന്നു ഹാക്കര്‍ അയച്ചുനല്‍കിയത്. ഫോണിലെ പാസ്‌വേഡ് അടക്കം ചോര്‍ത്താനായി ഫോട്ടോഗ്രാഫുകളില്‍ മാല്‍വെയര്‍ സ്ഥാപിക്കുന്നതിനായി ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ്
സ്റ്റെഗനോഗ്രാഫി. മറ്റ് തട്ടിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, സ്റ്റെഗനോഗ്രാഫി സമയത്ത്, ഇരകള്‍ക്ക് ഛഠജ മുന്നറിയിപ്പോ മറ്റു മുന്നറിയിപ്പുകളോ ലഭിക്കുന്നില്ല, പകരം ഒരു ലളിതമായ വാട്ട്‌സ്ആപ്പ് ഇമേജ് മാത്രമേ ലഭിക്കൂ.
അതുകൊണ്ട് അജ്ഞാത നമ്പറില്‍ നിന്ന് ലഭിക്കുന്ന ഏതെങ്കിലും ഫോട്ടോ, വീഡിയോ എന്നിവ ഡൗണ്‍ലോഡ് ചെയ്യുകയോ ലിങ്കില്‍ ക്ലിക്ക് ചെയ്യാതിരിക്കുകയോ ചെയ്യുകയാണ് ഈ തട്ടിപ്പില്‍ നിന്നും രക്ഷനേടാനുള്ള ഏകമാര്‍ഗം.