ന്യൂഡല്‍ഹി | അമേരിക്കന്‍ രഹസ്യാന്വേഷണ ഉപഗ്രഹങ്ങള്‍ക്കുവേണ്ടിയുള്ള ദൗത്യത്തില്‍ പുതിയ തലമുറ ഉപഗ്രഹങ്ങളുടെ ബാച്ച് വിക്ഷേപണം പൂര്‍ത്തിയാക്കി സ്പേസ് എക്സ്. കാലിഫോര്‍ണിയയുടെ മധ്യ തീരത്തുള്ള വാന്‍ഡന്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്ന് ഇന്നലെ ഇന്ത്യന്‍ സമയം 1225 GMT ലാണ് ഒരു ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ചാര ഉപഗ്രഹങ്ങളുടെ കൂട്ടത്തെ നിര്‍മ്മിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന നാഷണല്‍ റീകണൈസന്‍സ് ഓഫീസിനായുള്ള (NROL-192) NROL-192 ദൗത്യത്തിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നൂ വിക്ഷേപണം ആരംഭിച്ചത്.

NRO യുടെ ‘പ്രൊലിഫറേറ്റഡ് ആര്‍ക്കിടെക്ചറിനെ’ പിന്തുണയ്ക്കുന്ന ഒമ്പതാമത്തെ വിക്ഷേപണമായിരുന്നു നടന്നത്. ധാരാളം ചെറുതും ചെലവ് കുറഞ്ഞതുമായ ഉപഗ്രഹങ്ങളുടെ വിക്ഷേപണമാണ് സ്‌പേസ് എക്‌സ് നടത്തുന്നത്. എന്നാല്‍ ഇതുവരെ അയച്ചതില്‍ കൂടുതല്‍ശേഷിയുള്ളതും ചെലവേറിയതുമായ ക്രാഫ്റ്റുകള്‍ അടങ്ങുന്ന ഒരു പുതിയ ശൃംഖലകളാണ് ഭ്രമണപഥത്തിലെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here