Special Round Up
ഡേറ്റിംഗ് ആപ്പുകള്‍ വഴി പ്രണയിക്കുന്നവരും ടൈംപാസിന് കാമുകന്മാരെ കണ്ടെത്തുന്നവരും ജാഗ്രതൈ. സ്‌കോട്ട്‌ലണ്ടില്‍ ഒരു യുവതിക്ക് പറ്റിയ അക്കിടിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുമ്പ് ഒരു ഡേറ്റിംഗ് ആപ്പ് വഴി പരിചയത്തിലായ ആളുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു. കാമുകീ കാമുകന്മായി ഒരുമിച്ച് കഴിഞ്ഞ അവര്‍ പിന്നേട് പിരിഞ്ഞു. എന്നാല്‍ അടുത്തിടെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ഒരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെയാണ് യുവതിക്ക് അക്കിടി പിടികിട്ടുന്നത്.
ഭാവി വരന്‍ തന്റെ കുടുംബാംഗങ്ങളെ പരിചയപ്പെടാനായി യുവതി ക്ഷണിച്ചു. തുടര്‍ന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ യുവതി ഭാവി വരന്റെ പിതാവിനെക്കണ്ട് ഞെട്ടി. മുമ്പ് കാമുകനായി തനിക്കൊപ്പം നടന്നയാളായിരുന്നു ഭാവി വരന്റെ പിതാവ്. ഡേറ്റിംഗ് ആപ്പില്‍ മറ്റൊരു വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി പേരും നാളുമെല്ലാം മാറ്റിയാണ് പിതാവ് ഈ യുവതിയെ വലയിലാക്കിയിരുന്നത്. യഥാര്‍ഥ പ്രായത്തേക്കാള്‍ കുറവാണ് അദ്ദേഹത്തിനു തോന്നിയിരുന്നതെന്നും യുവതി പറഞ്ഞു. ക്കാത്യം ഒരു പോഡ്കാസ്റ്റിലൂടെ വെളിപ്പെടുത്തിയതും യുവതി തന്നെ. ഭാവിവരനെയും പിതാവിനെയും പരിചയപ്പെട്ടത് ടിന്‍ഡര്‍ ഡേറ്റിംഗ് ആപ് വഴിയായിരുന്നെന്നും യുവതി വെളിപ്പെടുത്തി.