ന്യൂഡല്‍ഹി: അമേരിക്കയുടെ അധിക തീരുവ ഈടാക്കുന്ന നയത്തിനെതിരെ ചൈനയ്ക്കൊപ്പം ഇന്ത്യയും നില്‍ക്കണമെന്ന അപേക്ഷയുമായി ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ്. വിക്വസര രാജ്യങ്ങളാണ് ചൈനയും ഇന്ത്യയുമെന്നും അമേരിക്കന്‍ തീരുവ യുദ്ധത്തിലെ വല്ലുവിളികളെ മറികടക്കാന്‍ ഇന്ത്യയും ചൈനയും ഒരുമിച്ച് നില്‍ക്കണമെന്നും ചൈനീസ് എംബസി വക്താവ് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു.
പരസ്പരപൂരകവും പ്രയോജനാധിഷ്ഠിതവുമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധം. ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ (സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്ക്കുന്ന രാഷ്ട്രങ്ങള്‍) വികസനത്തിനുള്ള അവകാശം നിഷേധിക്കുന്നതാണ് അമേരിക്കന്‍ തീരുവ യുദ്ധമെന്നും ചൈന പറയുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ഏര്‍പ്പെടുത്തിയ തീരുവകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ മറികടക്കാന്‍ ഇന്ത്യയുടെ പിന്തുണകൂടി േവണമെന്നാണ് ചൈനീസ് വിലയിരുത്തല്‍. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ നിരക്കില്‍ ഇന്ത്യയ്ക്ക് ചൈനയോളം വലിയ നഷ്ടം ഉണ്ടാകില്ലെ്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ ഉല്പന്നങ്ങള്ക്ക് കടുത്ത നികുതി ഏര്‍പ്പെടുത്തുമെന്ന ചൈനീസ് വെല്ലുവിളിക്കൊപ്പം നിന്നാല്‍ ഇന്ത്യയ്ക്ക് കടുത്ത പ്രതിസന്ധിയാകും ഉടലെടുക്കുക. മാത്രമല്ല അമേരിക്കയുമായി ചേര്‍ന്ന് ഇന്ത്യയ്ക്ക് ഈ തീരുവയുദ്ധത്തില്‍ എന്തുനേട്ടം കൊയ്യാനാകുമെന്ന നീക്കങ്ങളാണ് മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്നതും. ഇതിനിടയിലാണ് ചൈനീസ് എംബസി ഇന്ത്യയുടെ പിന്തുണ ആവശ്യപ്പെടുന്നതും.
പുതിയ അമേരിക്കന്‍ നയപ്രകാരം 54 ശതമാനമാണ് ചൈനയ്ക്ക് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഇറക്കുമതിച്ചുങ്കം. പകരം അമേരിക്കയ്ക്കെതിരെ പ്രഖ്യാപിച്ച 34 ശതമാനം പകരം തീരുവ ചൈന ഏര്‍പ്പെടുത്തിയിരുന്നു. ഈ നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ നാളെ മുതല്‍ 50 ശതമാനം അധിക തീരുവ വീണ്ടും ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കി. എങ്കില്‍ അമേരിക്കയിലെ ചൈനീസ് ഉല്പന്നങ്ങള്ക്ക് 104 ശതമാനം ഇറക്കുമതിച്ചുങ്കമാകും നടപ്പിലാകുക. എങ്കില്‍ വമ്പന്പ്രത്യാഘാതങ്ങളാകും ലോകമെങ്ങും അലയടിക്കുക എന്നതില്‍ സംശയമില്ല. ഇത് മുന്നില്‍ക്കണ്ടാണ് ചൈന ഇന്ത്യയോട് പിന്തുന അഭ്യര്‍ത്ഥിക്കുന്നതും.