ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 പുറത്തിറങ്ങി. ക്ലാസിക്, ഹോട്ട്റോഡ്, ക്രോം എന്നീ മൂന്ന് വകഭേദങ്ങളിലാണ് ക്ലാസിക് 650 എത്തുന്നത്. ക്ലാസികിന് 3.41 ലക്ഷം രൂപയും ഹോട്ട്റോഡിന് 3.37 ലക്ഷം രൂപയും ക്രോമിന് 3.50 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. രാജ്യവ്യാപകമായി ഈ ബൈക്കിനുള്ള ബുക്കിംഗ്, ടെസ്റ്റ് റൈഡുകള്‍, വില്‍പ്പന എന്നിവ ആരംഭിച്ചു. ഡെലിവറി ഉടന്‍ ആരംഭിക്കും. 650 സിസി നിരയിലെ ആറാമത്തെ മോഡലാണ് പുതിയ ക്ലാസിക് 650. ക്ലാസിക് 650 ശ്രേണിയിലെ മറ്റ് പ്രധാന മോഡലുകളുടെ അതേ എഞ്ചിന് പ്ലാറ്റ്ഫോമാണ് പുതിയ മോഡലുകളിലും ഉപയോഗിക്കുക.