തിരുവനന്തപുരം | സപ്ലൈകോയുടെ ഈസ്റ്റര്‍, വിഷു, റംസാന്‍ ഫെയറുകളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പീപ്പിള്‍സ് ബസാറില്‍ മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു. എല്ലാ ജില്ലകളിലും ആരംഭിക്കുന്ന ഫെയറുകളില്‍ 40 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ജില്ലകളില്‍ സപ്ലൈകോയുടെ പ്രധാന ഔട്ട്ലെറ്റുകളില്‍ ഫെയറിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബിരിയാണി അരിക്ക് പൊതുവിപണിയില്‍ 85, 120 രൂപ വില വരുമ്പോള്‍ സപ്ലൈകോ യഥാക്രമം 65, 94 രൂപക്കാണ് ഇതേ അരി നല്‍കുന്നത്. സവാള, ചെറിയഉള്ളി, വെളുത്തുള്ളി ഉള്‍പ്പെടെ എല്ലാറ്റിനും വിലക്കുറവുണ്ട്.
റംസാന്‍ ഫെയര്‍ ഈ മാസം 30 വരെയും എപ്രില്‍ 10 മുതല്‍ 19 വരെ വിഷു, ഈസ്റ്റര്‍ ഫെയറും സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. 290 രൂപ വരെ മാര്‍ക്കറ്റില്‍ വിലയുള്ള വെളിച്ചെണ്ണ 235 രൂപയ്ക്ക് ലഭിക്കും. മറ്റ് 13 നിത്യോപയോഗ സാധനങ്ങള്‍ 35 മുതല്‍ 40 ശതമാനം വിലകുറച്ച് വില കുറച്ച് നല്‍കും. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രത്യേകം ചന്തകള്‍ ആരംഭിക്കുന്നുണ്ട്.