2025- ലെ ആദ്യത്തെ സൂര്യഗ്രഹണം മാര്‍ച്ച് 29 ന് സംഭവിക്കുമ്പോള്‍ വിവിധ രാശിക്കാര്‍ക്ക് എന്തുസംഭവിക്കുമെന്ന് ജോതിഷം പറയുന്നുണ്ട്. ഈ സൂര്യഗ്രഹണം ചില രാശിക്കാര്‍ക്ക് മോശം അനുഭവം സമ്മാനിക്കാന്‍ ഇടയുണ്ടെന്നാണ് ജോതിഷികള്‍ കരുതുന്നത്. കാരണം, സൂര്യഗ്രഹണ സമയത്ത് കര്‍മ്മദാതാവായ ശനി, മീനരാശിയിലേക്കു സംക്രമിക്കും. അതുകൊണ്ട് തന്നെ, ഇത് പല രാശിചിഹ്നങ്ങളെയും ബാധിക്കും. ഈ രാശിചിഹ്നങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മേടം രാശി

മാര്‍ച്ച് 29 ന് ശേഷം മേടം രാശിക്കാര്‍ക്ക് നിലവിലെ ആരോഗ്യസ്ഥിതിയിലാണ് പ്രകടമായ മാറ്റം അനുഭവപ്പെടേണ്ടി വരിക. അതുകൊണ്ടു തന്നെ, മേടം രാശിക്കാര്‍ അവരുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടിവരും. ഇതില്‍ ഒരു അശ്രദ്ധയും ഉണ്ടാകാന്‍ പാടില്ല. കൂടാതെ, ഈ സമയത്ത് നിങ്ങളുടെ വ്യക്തി ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താതെ പെരുമാറാനും ശ്രദ്ധിക്കണം. പ്രധാനമായും മേടം രാശിക്കാര്‍ തങ്ങളുടെ സംസാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.

കര്‍ക്കടക രാശി

സൂര്യഗ്രഹണത്തിനു ശേഷമുള്ള കാലയളവ് കര്‍ക്കിടക രാശിക്കാര്‍ക്ക് വളരെ ബുദ്ധിമുട്ടുള്ളതാകാന്‍ സാധ്യതയുണ്ട്. അമിതമായ ധനവിനിയോഗമാകും വില്ലനാകുക. ഈ കാലയളവില്‍, നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ സാമ്പത്തിക സ്ഥിതിയെ ബാധിച്ചേക്കാം. കുടുംബാംഗങ്ങളുമായി അനാവശ്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ ഇടയുള്ളതുകൊണ്ട് ക്ഷമയോടെ പെരുമാറാനും ശ്രദ്ധിക്കണം.

തുലാം രാശി

സൂര്യഗ്രഹണത്തിനു ശേഷം തുലാം രാശിക്കാര്‍ കരിയറിനെക്കുറിച്ച് കൂടുതല്‍ ഗൗരവമായി ചിന്തിക്കേണ്ടിവരും. കൂടാതെ, നിങ്ങളുടെ കുടുംബ ബജറ്റ് നിയന്ത്രിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുന്നതാകും ഉചിതം.

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യഗ്രഹണ സമയത്ത് സംഭാഷണം നിയന്ത്രിക്കേണ്ടതുണ്ട്. ആര്‍ക്കും നിങ്ങളെ മുതലെടുക്കാന്‍ കഴിയും. അതുകൊണ്ട് ആരെയും അന്ധമായി വിശ്വസിക്കരുത്. അനാവശ്യമായി പണം ചെലവഴിക്കരുത്. കൂടാതെ, നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം.

ധനു രാശി

ധനു രാശിക്കാര്‍ക്ക് സൂര്യഗ്രഹണത്തിനു ശേഷമുള്ള കാലയളവ് വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. കൂടാതെ, ഈ കാലയളവില്‍ ഒരു തരത്തിലുള്ള ക്രയവിക്രയങ്ങളും കൈമാറ്റവും നടത്തരുത്. നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

( മേല്‍പറഞ്ഞത് ജോതിഷപരമായുള്ള വിവരങ്ങള്‍ മാത്രമാണ്. പൂര്‍ണ്ണമായും അതുതന്നെ ജീവിതത്തില്‍ സംഭവിക്കുമെന്നുള്ള തരത്തില്‍ മനസിലാക്കരുത്. )

LEAVE A REPLY

Please enter your comment!
Please enter your name here