കൊച്ചി | വ്യാജ എല്‍എസ്ഡി കേസിനെത്തുടര്‍ന്ന് കുടുംബം തന്നെ ചിന്നിച്ചിതറിയ അവസ്ഥയിലായെന്ന് കുറ്റാരോപിതയായ തൃശ്ശൂരിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി. ഒരുപാട് അനുഭവിച്ചു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ പലരും കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. ആദ്യമൊക്കെ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നതായും ഷീല സണ്ണി ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. രണ്ടാമത് ആരംഭിച്ച ബ്യൂട്ടി പാര്‍ലര്‍ പൂട്ടേണ്ടി വന്നെന്നും ജീവിതം വഴി മുട്ടിയതോടെയാണ് ജോലിക്കായി ചെന്നൈയിലെത്തിയതെന്നും ഷീല പറഞ്ഞു.
കേസ് നടന്നുകൊണ്ടിരിക്കുകയാണ്. നല്ലത് പ്രതീക്ഷിക്കുന്നു. എന്തായാലും കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകും. ബാധ്യതകളൊക്കെ കഴിയുമ്പോള്‍ തിരികെ നാട്ടിലേക്ക് വരുമെന്നും ഷീല സണ്ണിപറയുന്നു.