ജയ്പൂര്‍ | രാജസ്ഥാനിലെ ജയ്പൂരില്‍ ഒരു ശവസംസ്‌കാര ചടങ്ങിനിടെ, ശ്മശാനത്തില്‍ തീ കത്തിച്ചതോടെ അടുത്തുള്ള മരത്തില്‍നിന്ന് ഇളകിയ തേനീച്ചക്കൂട്ടം ചടങ്ങിനെത്തിയ ഗ്രാമവാസികളെ ആക്രമിച്ചു. നൂറോളംപേര്‍ക്ക് പരുക്കേറ്റു. ചിലരുടെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍. തേനീച്ച ആക്രമണത്തെത്തുടര്‍ന്ന് ആളുകള്‍ ചിതറിയോടി. തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും വീണു പരുക്കേറ്റു. വലിയ ബഹളവും നിലവിളിയും ഉണ്ടായി.
പീലി കി തലായിയിലെ അന്ത്യകര്‍മങ്ങള്‍ക്കായി ആളുകള്‍ ശ്മശാനത്തിലേക്ക് എത്തിയപ്പോഴാണ് സംഭവം. ഗുരുതരമായി പരിക്കേറ്റവരെ ചികിത്സയ്ക്കായി ആമേര്‍ സാറ്റലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വയം ചികിത്സ തേടുന്നത് ഒഴിവാക്കണമെന്ന് പോലീസ് അറിയിച്ചെങ്കിലും ഗ്രാമവാസികളില്‍ പലരും വീട്ടില്‍ തന്നെ ചികിത്സിക്കുകയാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.