ന്യൂഡല്‍ഹി | ബഗ്‌രാം വ്യോമത്താവള വിഷയത്തില്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ നിലപാടിനു പിന്തുണ നല്‍കി ഇന്ത്യ. മോസ്‌കോയില്‍ നടന്ന ഏഴാമത് മോസ്‌േകാ ഫോര്‍മാറ്റ് കണ്‍സള്‍ട്ടേഷന്‍സ് ഓണ്‍ അഫ്ഗാനിസ്ഥാന്‍ യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാന്‍, റഷ്യ, ചൈന, ഇറാന്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയുടെയോ ബഗ്‌രാമിന്റെയോ പേരു പറയാതെ പാശ്ചാത്യ െൈസനിക അടിസ്ഥാന സൗകര്യങ്ങള്‍ വിന്യസിക്കാനുള്ള ശ്രമത്തിനെതിരെ പ്രസ്താവന ഇറക്കി. ബഹുമുഖസഹകരണത്തിലൂടെ അഫ്ഗാനിസ്താനില്‍ സമാധാനം, സ്ഥിരത, വികസനം എന്നിവ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2017 ല്‍ നിലവില്‍വന്ന നയതന്ത്ര സംവിധാനമാണ് ദ മോസ്‌കോ ഫോര്‍മാറ്റ് കണ്‍സള്‍ട്ടേഷന്‍സ് ഓണ്‍ അഫ്ഗാനിസ്താന്‍.
india-support afghan to opposes-us-bagram-airfield move