ഹെല്‍ത്ത് റൗണ്ട്അപ്
നമ്മുടെ ദൈനംദിന മാനസികവും ശാരീരികവുമായ വീണ്ടെടുക്കലിന് നല്ല ഉറക്കം അത്യാവശ്യമാണ്. എന്നിരുന്നാലും, നമ്മുടെ അസ്വസ്ഥതകള്‍ ഉറക്കത്തെ സാരമായി ബാധിക്കും. എന്നാല്‍ നല്ല ഭക്ഷണക്രമത്തിലൂടെ ഇത് മറികടക്കാനാകും.
പ്രോബയോട്ടിക്കുകള്‍
പ്രോബയോട്ടിക്കുകള്‍ ജീവനുള്ള സൂക്ഷ്മാണുക്കളാണ്, അവ കഴിക്കുമ്പോള്‍, സാധാരണയായി മൈക്രോബയോട്ട മെച്ചപ്പെടുത്തുന്നതിലൂടെ, വിവിധ ആരോഗ്യ ഗുണങ്ങള്‍ ലഭിക്കും. ആരോഗ്യമുള്ള 40 പങ്കാളികള്‍ക്ക് 4 ആഴ്ചത്തേക്ക് ദിവസവും 200 മില്ലിഗ്രാം പ്രോബയോട്ടിക്‌സ് നല്‍കിയുള്ള ഒരു പഠനത്തില്‍ നിന്നാണ് പ്രോബയോട്ടിക്‌സ് അവരുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയത്. തൈര്, മോര്, പുളിപ്പിച്ച പാല്‍ എന്നിവയില്‍ പ്രോബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്.
പ്രീബയോട്ടിക്‌സ്
നമ്മുടെ ദഹനനാളത്തില്‍ ഏകദേശം 100 ട്രില്യണ്‍ സൂക്ഷ്മാണുക്കള്‍ അടങ്ങിയിരിക്കുന്നു, ഇതിനെ ഗട്ട് മൈക്രോബയോം എന്നറിയപ്പെടുന്നു. വെളുത്തുള്ളി, ഉള്ളി, വാഴപ്പഴം, സോയാബീന്‍, ഗോതമ്പ്, ധാന്യങ്ങള്‍ എന്നിവയില്‍ ധാരാളം പ്രീബയോട്ടിക്കുകള്‍ കാണപ്പെടുന്നു.
പോസ്റ്റ്ബയോട്ടിക്‌സ്
പോസ്റ്റ്ബയോട്ടിക്കുകള്‍ എന്നത് നിഷ്‌ക്രിയ സൂക്ഷ്മാണുക്കളോ അവയുടെ സംയുക്തങ്ങളോ ആണ്. അവ കുടലിന്റെ ആരോഗ്യത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. കുടല്‍ ബാക്ടീരിയകള്‍ ഒരു പ്രോബയോട്ടിക് അല്ലെങ്കില്‍ പ്രോബയോട്ടിക് സംയുക്തത്തെ ഉപാപചയമാക്കുമ്പോഴാണ് അവ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നാണ് പുതിയ കണ്ടെത്തല്‍.