വിശാഖപട്ടണം | ആദ്യം ഒരു പാമ്പ്. പിന്നെ പാമ്പുകള്‍ കുടുംബത്തോടെ… നിങ്ങളുടെ കിടപ്പു മുറിയില്‍ എ.സി ഓണാക്കുമ്പോള്‍ ഇത്തരത്തില്‍ പാമ്പുകള്‍ ഇറങ്ങി വരുന്നത് ഒന്നു ആലോചിച്ചു നോക്കൂ.

ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്ന ഒരു കുടുംബം വിശാഖപട്ടണത്തെ പെന്‍ദുര്‍ത്തിയിലുണ്ട്. ഏറെ ദിവസത്തിനുശേഷം സത്യനാരായണയുടെ വീട്ടിലെ എ.സി. കുട്ടി ഓണാക്കിയപ്പോള്‍ എന്തോ ഒന്നു പുറത്തേക്കുവന്നു. പാമ്പാണെന്ന് തിരിച്ചറിഞ്ഞതോടെ സഹായത്തിനായി പാമ്പുപിടിത്തക്കാരനെ വിളിച്ചു വരുത്തി. അവരെത്തി നടത്തിയ പരിശോധനയിലാണ് എ.സിക്കുളളില്‍ പാമ്പിന്റെ കുടുംബത്തെയും കണ്ടെത്തിയത്.

സമൂഹമാധ്യമത്തില്‍ ദിവസങ്ങള്‍ക്കു മുമ്പ് പങ്കുവയ്ക്കപ്പെട്ട ഈ സംഭവത്തിന്റെ വീഡിയോ വയറലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here