തിരുവനന്തപുരം | വര്‍ഷങ്ങളായി വിശ്രമജീവിതത്തില്‍ തുടരുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവമായ സഖാവ് വിഎസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് വീട്ടിലെത്തി സന്ദര്‍ശിച്ചു മടങ്ങി.

വിഎസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണെന്ന് ഫേസ്ബുക്കില്‍ എംവി ഗോവിന്ദന് കുറിച്ചു. ഒപ്പം വി.എസിന്റെ ഭാര്യ കെ. വസുമതി, മകന് അരുണ്‍കുമാര്‍ എന്നിവരോടൊപ്പവുമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.