നെയ്യാറ്റിന്‍കര | ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ നെയ്യാറ്റിന്‍കര നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മഹേഷ് അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. തുഷാര്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനും സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനുമാണ് നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്തത്.
ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരായ മഹേഷ്, ഹരി കുമാര്‍, സൂരജ്, കൃഷ്ണ കുമാര്‍, അനൂപ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വിഷയത്തില്‍ ജനാധിപത്യപരവും നിയമപരവുമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. എല്ലാവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.