തിരുവനന്തപുരം | ടൂറിസ്റ്റ് വീസയില്‍ ജോര്‍ദാനിലെത്തിയ തുമ്പ സ്വദേശി ഗബ്രിയേല്‍ പെരേര ഇസ്രയേലിന്റെ അതിര്‍ത്തി കടക്കുന്നതിനിടെ ജോര്‍ദാന്‍ രക്ഷാസേനയുടെ വെടിയേറ്റു മരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമായ അനേ്വഷണം നടത്തണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

ഗബ്രിയേല്‍ പെരേരയുടെ മൃതദേഹം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. ഈ ആവശ്യമുന്നയിച്ച് രമേശ് ചെന്നിത്തല വിദേശ കാര്യമന്ത്രിക്ക് കത്തയച്ചു. ഇക്കാര്യത്തില്‍ ഉടനടി ഇടപെടാന്‍ ജോര്‍ദാനിലെ ഇന്ത്യന്‍ എംബസിക്കു നിര്‍ദേശം നല്‍കണമെന്നും മനുഷ്യക്കടത്ത് ആണോ ഇതിനു പിന്നില്‍ എന്നു അനേ്വഷിക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here