യുപി | വഴക്കുകൂടിയ അയല്ക്കാരന്റെ വീട്ടില്‍ പോയത് ഇഷ്ടമാകാതെ അഞ്ചുവയസുകാരിയായ സ്വന്തം മകളെ കൊന്ന് കഷണങ്ങളാക്കിയ പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം. അഞ്ചുവയസ്സുകാരിയായ താനി എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.
ഫെബ്രുവരി 25 ന് കുട്ടിയെ വീടിനടുത്ത് നിന്ന് കാണാതായതില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും കുട്ടിയെ കണ്ടെത്താന്‍ നാല് ടീമുകള്‍ രൂപീകരിക്കുകയും ചെയ്തു. പോലീസിന്റെ തിരച്ചിലില്‍ കുട്ടിയുടെ ശരീരത്തിന്റെ ഒരു ഭാഗം കണ്ടെത്തി. അടുത്ത ദിവസം, മറ്റ് ഭാഗങ്ങള്‍ കണ്ടെത്തി. കുട്ടി കൊല്ലപ്പെട്ടതായി വ്യക്തമായെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പ്രവീണ്‍ രഞ്ജന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞതിനു പിന്നാലെ കുട്ടിയുടെ അച്ഛന് മുങ്ങി. ഒടുവില്‍ ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം നാല് കഷ്ണങ്ങളാക്കി മറവുചെയ്തെന്ന് ഇയാള്‍ സമ്മതിച്ചു. തര്‍ക്കമുള്ള അയല്‍ക്കാരുടെ വീട് സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് മകളെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ പറഞ്ഞു.