കൊച്ചി | സംസ്ഥാനത്ത് വീണ്ടും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ മര്‍ദ്ദിച്ച് അവശനാക്കി. തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് പത്താംക്ലാസുകാരന്റെ മൂക്കിടിച്ച് പൊട്ടിച്ചത്. പ്രണയം പൊട്ടിയത് പുറത്തു പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂര മര്‍ദനം നടത്തിയത്. മാര്‍ച്ച് 3 -നാണ് സംഭവം നടന്നത്. സംഭവത്തില്‍ 5 പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയായ ആളാണ്.
ആക്രമണത്തില്‍ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായ കുട്ടി ഇപ്പോഴും ആശുപത്രിയിലാണ്. മൂക്കിന് ഇടിയേറ്റതിനെ തുടര്‍ന്ന് ചോരയൊലിപ്പിച്ചിരുന്ന കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ ഐസ് വച്ച് സ്കൂളില്‍ തന്നെ ഇരുത്തിയെന്നും അധ്യാപകര്ക്കെതിരേ ആരോപണമുണ്ട്. പിന്നേട് മാതാപിതാക്കളെ വിളിച്ചുവരുത്തിയാണ് ആശുപത്രിയിലേക്ക് അയച്ചതും.