തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിന് വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം.
കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണ്‍ പദ്ധതിക്കാണ് ഇത്തവണ അംഗീകാരം ലഭിച്ചത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കെഫോണ്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മാനേജിംഗ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു ഐഎഎസിന് വേണ്ടി കെഫോണ്‍ ലിമിറ്റഡിനെ പ്രതിനിധികരിച്ച് മാനേജര്‍ സൂരജ് എ പുരസ്‌കാരം ഏറ്റുവാങ്ങി.
ഗവേണന്‍സ് നൗ പതിനൊന്നാമത് പി.എസ്.യു അവാര്‍ഡിലാണ് കെഫോണ്‍ അവാര്‍ഡ് നേടിയത്. പി.എസ്.യു ലീഡര്‍ഷിപ്പ് അവാര്‍ഡ് ഫോര്‍ സി.എം.ഡി/എം.ഡി വിഭാഗത്തിലാണ് അവാര്‍ഡ്. കേന്ദ്ര കല്‍ക്കരി – ഖനന മന്ത്രാലയം സഹമന്ത്രി സതീഷ് ചന്ദ്ര ദുബെ, മുന്‍ മാനവ വിഭവശേഷി വികസന സഹമന്ത്രിയും മുന്‍ ജലവിഭവ, നദീ വികസന, ഗംഗാ പുനരുജ്ജീവന മന്ത്രാലയത്തിലെ സഹമന്ത്രിയുമായിരുന്ന സത്യപാല്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.