തിരുവനന്തപുരം | പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ച വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാന് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. സ്വയം ജീവനൊടുക്കുമെന്ന് അഫാന് ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതുകൊണ്ടാണ് പ്രത്യേക നിരീക്ഷണ ബ്ലോക്കിലേക്ക് മാറ്റിയത്. 24 മണിക്കൂറും നിരീക്ഷിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥരെയും ഏര്‍പ്പാടാക്കി. അഫാനൊപ്പം മറ്റൊരു തടവുകാരനെയും പാര്‍പ്പിച്ചിട്ടുണ്ട്.
ഇന്നലെയാണ് മെഡിക്കല്‍ കോളേജില്‍ നിന്നും അഫാനെ ജയിലേക്ക് മാറ്റിയത്. അഫാനെ കസ്റ്റഡയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ വെള്ളിയാഴ്ച വെഞ്ഞാറമൂട് പൊലീസ് കോടതിയില്‍ നല്‍കും.