തിരുവനന്തപുരം | നിയമസഭയില്‍ അവതരിപ്പിക്കുന്ന ബില്ലുകളില്‍ ഒന്നില്‍ വിസിമാര്‍ക്ക് പരമാധികാരവും മറ്റൊന്നില്‍ വിസിമാരുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കലും. ചാന്‍സലറായ ഗവര്‍ണര്‍ക്കുള്ള പരിമിതമായ അധികാരങ്ങളക്കാലേറെ അധികാരങ്ങള്‍ പുതുതായി പ്രോ ചാന്‍സലറായ മന്ത്രിക്ക് ബില്ലിലുണ്ട്.
സ്വകാര്യ സര്‍വകലാശാലകളില്‍ വിസി സര്‍വകലാശാലയുടെ പരമാധികാരിയാകുമ്പോള് സംസ്ഥാനത്തെ പൊതു സര്‍വകലാശാലകളിലെ വിസിയുടെ അധികാരം പൂര്‍ണ്ണമായും വെട്ടിക്കുറച്ച് സിന്‍ഡിക്കേറ്റിനും, പിവിസിക്കും രജിസ്ട്രാര്ക്കുമായി വീതിച്ചു നല്കി.
ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് സര്‍വ്വകലാശാലകളുടെ ദൈനംദിന ഭരണകൃത്യങ്ങളില്‍ ഇടപെടാന്‍ വ്യവസ്ഥ ഇല്ലാതിരിക്കെ, പ്രോ ചാന്‍സലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശദീകരണം തേടാനും നിര്‍ദേശങ്ങള്‍ നല്കി നടപ്പാക്കാനും നിയുക്ത ബില്ലില്‍ വ്യവസ്ഥയുണ്ട്. വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റ് മീറ്റിങ്ങുകളിലുംബിരുദാന ചടങ്ങുകളിലും അധ്യക്ഷത വഹിക്കാം. സര്‍വ്വകലാശാലകളുടെയും കോളജുകളുടെയും അടിസ്ഥാന സൗകര്യങ്ങള്‍, അക്കാദമിക് പ്രോഗ്രാമുകള്‍, പരീക്ഷ നടത്തിപ്പുകള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച് മന്ത്രിക്കോ മന്ത്രി ചുമതലപ്പെടുത്തുന്ന ആള്‍ക്കോ സര്‍വകലാശാലയില്‍ അന്വേഷണം നടത്താനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ചാന്‍സലര്‍ക്ക് ലഭിച്ചിട്ടില്ലാത്ത അധികാരങ്ങളാണ് ബില്ലില്‍ മന്ത്രിക്ക് പുതുതായി വ്യവസ്ഥ ചെയ്യുന്നത്.
എന്നാല്‍ സ്വകാര്യ സര്‍വകലാശാലകളില്‍ ഇത്തരം ഇടപെടലുകള്‍ ഒഴിവാക്കി വിസി്ക്ക് ഭരണ അക്കാദമിക് വിഷയങ്ങളില്‍ പരമാധികാരം നല്കുന്നതില് സര്‍ക്കാരിന് വിയോജിപ്പില്ല. വിസിയുടെ തീരുമാനങ്ങളില്‍ സിന്‍ഡിക്കേറ്റിന് വിയോജിപ്പുണ്ടായാല്‍ അന്തിമ തീരുമാനമെടുക്കാനുള്ള ചാന്‍സിലറായ ഗവര്‍ണറുടെ നിലവിലെ അധികാരവും എടുത്തു മാറ്റി.
സ്വകാര്യ സര്‍വ്വകലാശാലകളിലും പൊതു സര്‍വകലാശാലകളിലുമുള്ള വിസിമാരുടെ അധികാരങ്ങളില്‍ ഒരേ സമയം വ്യത്യസ്ത നിലപാടുകള്‍ ബില്ലുകളില്‍ വ്യവസ്ഥ ചെയ്യുന്നതിലെ അനൗചിത്യമാണ് അക്കാദമിക് രംഗത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത്.
LDF government in Kerala is set to introduce the University Laws (Amendment) Bill 2025 in the state Assembly triggers controversy. It enhances the role of the pro-vice-chancellors and registrars, seen as a move to curb the influence of vice-chancellors.