കണ്ണൂര്‍: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ശിക്ഷാ ഇളവ് നല്‍കാന്‍ മന്ത്രിസഭ ഒന്നാകെ തീരുമാനം എടുത്തെങ്കിലും പണി ചോദിച്ചുവാങ്ങി ഷെറിന്‍. കണ്ണൂര്‍ വനിതാ ജയിലില്‍ ഇന്നലെ സഹതടവുകാരിയെ മര്‍ദിച്ചതിനെ തുടര്‍ന്ന് ഷെറിന്റെ പേരില്‍ കേസെടുത്തു. കുടിവെള്ളം എടുക്കാന്‍ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും മര്‍ദിച്ചെന്നാണ് കേസ്.

ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു ശിക്ഷാ ഇളവ് നല്‍കാന്‍ ജയില്‍ ഉപദേശക സമിതിയുടെ തീരുമാനം. എന്നാല്‍ ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിനാല്‍ നാലു തവണ ജയില്‍ മാറ്റിയ ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള മന്ത്രസഭ തീരുമാനം മിന്നല്‍ വേഗത്തിലായിരുന്നു. 25 വര്‍ഷത്തിലധികമായി തടവിലുള്ളവരെ വിട്ടയക്കണമെന്ന് ജയില്‍ ഉപദേശ സമിതികളുടെ ശുപാര്‍ശകളില്‍ തീരുമാനം നീളുമ്പോഴാണ് 14 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന കാരണം പറഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. പുറത്ത് വിവാദം ശക്തിപ്പെടുമ്പോഴും ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള മന്ത്രിസഭാ ശുപാര്‍ശ രാജ് ഭവനിലെത്തിയിട്ടില്ല. മുഖ്യമന്ത്രി കണ്ട ശേഷമാകും ഫയല്‍ ഗവര്‍ണര്‍ക്ക് അയക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here