ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറായ എംജി കോമറ്റിന്റെ പ്രത്യേക പതിപ്പായ എംജി കോമറ്റ് ബ്ലാക്ക്സ്റ്റോം ഇന്ത്യന്‍ വിപണിയിലെത്തി. ബ്ലാക്ക്സ്റ്റോം വേരിയന്റ് ലഭിച്ച എംജിയുടെ ആദ്യത്തെ ഇലക്ട്രിക് കാറാണിത്. ഡ്യുവല്‍ 10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേ, കണക്റ്റഡ് കാര്‍ സവിശേഷതകള്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ടെയില്‍-ലാമ്പുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, കീലെസ് ലോക്ക്/അണ്‍ലോക്ക്, ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ഡ്യുവല്‍ എയര്‍ബാഗുകള്‍ എന്നിവയെല്ലാം ഇവയിലുണ്ട്.
11,000 രൂപ ബുക്കിംഗ് തുക നല്കി ബുക്ക് ചെയ്യാവുന്ന ഈ ഇലക്ട്രിക് കാറിന്റെ ഔദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. സാധാരണ മോഡലിനെ അപേക്ഷിച്ച്, ബ്ലാക്ക്സ്റ്റോം മോഡലിന് ഏകദേശം 30,000 രൂപ കൂടുതല്‍ വിലയുണ്ട്. ഒറ്റ ചാര്‍ജ്ജില്‍ 230 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇതിന് കഴിയും എന്നാണ് കമ്പനി പറയുന്നത്. പുതിയ ബ്ലാക്ക്സ്റ്റോം പതിപ്പിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 7.80 ലക്ഷം രൂപയാണ്.