ചൈനയിലെ വവ്വാലുകളില്‍ പുതിയ ഇനം കൊറോണ വൈറസുകളെ കണ്ടെത്തി. മനുഷ്യരില്‍ പുതിയ വൈറസില്‍ നിന്നുള്ള അണുബാധയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു പടരുന്നതിനുള്ള സാധ്യതകളില്‍ കുടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.

HKU5-CoV-2 , പുതിയ വിഭാഗം കൊറോണ വൈറസിനെക്കുറിച്ചുള്ള പഠനം സെല്‍ സയന്റിഫിക് ജേര്‍ണലാണ് പ്രസിദ്ധീകരിച്ചത്. കൊറോണ വൈറസുകളേക്കുറിച്ചുള്ള ഗവേഷണങ്ങളുടെ പേരില്‍ ബാറ്റ് വുമണ്‍ എന്നു പേരു ലഭിച്ച ഷി സെന്‍ഗ്ലിയുടെ നേതൃത്വത്തിലാണ് ഈ പഠനവും നടന്നിട്ടുള്ളത്.

ഹോങ്കോങ്ങില്‍ ജാപ്പാനീസ് ഹൗസ് വാവലുകളില്‍ ആദ്യം സ്ഥിരീകരിച്ച HKU5 കൊറോണ വയറസുകളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് HKU5-Cov-2. വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെയും വുഹാന്‍ സര്‍വകലാശായിലെയും ഗവേഷകര്‍ക്കൊപ്പമാണ് ഷി സെന്‍ഗ്ലി പുതിയ വൈറസിന്മേല്‍ ഗവേഷണം നടത്തിയത്. പുതിയ വയറസുകള്‍ ഏളുപ്പത്തില്‍ മനുഷ്യകോശത്തില്‍ പ്രവേശിക്കില്ലെന്ന് ഗവേഷകര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here