സംസ്ഥാനം
ഇരിഞ്ചയത്ത് ബസ് മരിഞ്ഞ് ഒരാള്‍ മരിച്ചു | പഴകുറ്റി – വെമ്പായം റോഡില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു. കാവല്ലൂര്‍ സ്വദേശിനി ദാസിനി(60)യാണ് മരിച്ചത്.
ഷാരോണിനെ വധിച്ച കാമുകി ഗ്രീഷ്മ കുറ്റക്കാരി | കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്കി കാമുകന് ഷാരോന്‍ രാജി(23) കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ (22), അമ്മാവനും മൂന്നാം പ്രതിയായുമായ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരെന്ന് നെയ്യാറ്റിന്‍കര അഡിഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. ശിക്ഷ ഇന്നു വിധിക്കും.
സര്‍ക്കാരിന്റെ നയം പ്രഖ്യാപിച്ച് ഗവര്‍ണര്‍ | നെല്‍കൃഷി ഇന്‍സന്റീവുകള്‍ ഡിജിറ്റലായി വിതരണം ചെയ്യും, 1.2 ലക്ഷം ഭൂരഹിതര്‍ക്കു കൂടി പട്ടയം നല്‍കും, അടുത്ത വര്‍ഷം പാഠപുസ്തകം പരിഷ്കരിക്കും, കേരളത്തെ ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനമാക്കി മാറ്റും തുടങ്ങിയ പ്രഖ്യാപനങ്ങളുമായി ഗവര്‍ണറിന്റെ നയപ്രഖ്യാപന പ്രസംഗം.
ബ്രുവറി അനുവദിച്ചത് വിവാദമാകുന്നു | പാലക്കാട് കഞ്ചിക്കോട്ട് ബ്രുവറി അനുവദിച്ചത് വിവാദമാകുന്നു. അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ബ്രുവറി അനുമതിക്കായി ടെന്റര്‍ വിളിക്കേണ്ട കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത കമ്പനിക്കാണ് അനുമതി നല്‍കിയതെന്നും നിയമാനുസൃതം പരിശോധിച്ചാണ് അനുമതി നല്‍കിയതെന്നും മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി.
ആറാലുംമൂട് ഗോപന് സ്വാമിയെ സംസ്കരിച്ചു | പോലീസ് പുറത്തെടുത്ത് ആറാലുംമൂട് ഗോപന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കല്ലറയില്‍ വീണ്ടും സമാധി ഇരുത്തി. പൊളിച്ച സ്ഥലത്ത് പുതിയ കല്ലറ നിര്‍മ്മിച്ച്, വിവിധ ഹൈന്ദവ സംഘടനകളുടെ സാന്നിദ്ധ്യത്തില്‍, സ്വാമിമാരുടെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. കല്ലറയ്ക്ക് ഋഷിപീഠമെന്ന് പേരു നല്കി.
കുംഭമേളയ്ക്ക് തിരുവനന്തപുരത്തു നിന്ന് ട്രെയിന്‍ | കുംഭമേള കണക്കിലെടുത്ത് സ്പെഷന്‍ ട്രെയിനുകളുമായി ദക്ഷിണ റെയില്‍വേ. കൊച്ചുവേളി (തിരുവനന്തപുരം നോര്‍ത്ത്) യില്‍ നിന്നു ഫെബ്രുവരി 18, 25 തീയതികളില്‍ ഉച്ചയ്ക്ക് രണ്ടിനാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്. 21,28 തീയതികളില്‍ തിരിച്ചും സര്‍വീസുകള്‍ ഉണ്ട്.
ബി. അശോകിനെ മാറ്റിയതിനു സ്റ്റേ | തദ്ദേശഭരണ കമ്മിഷന് അധ്യക്ഷനായി ബി. അശോകിനെ നിയമിച്ച സര്‍ക്കാര്‍ നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. കേസ് വീണ്ടും പരിഗണിക്കുന്ന 24 വരേക്കാണ് നിയമനം തടഞ്ഞത്. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും കാര്‍ഷികോല്‍പ്പാദന കമ്മിഷണറായും അശോകിന് തുടരാം.
റോഡില്‍ സ്റ്റേജ് വേണ്ട, നീക്കം തടഞ്ഞ് ഉദ്ഘാടകന്‍ | സെക്രട്ടേറിയറ്റിനു മുന്നില്‍ വാഹനങ്ങള്‍ ചേര്‍ത്തിട്ട് താല്‍ക്കാലിക സ്റ്റേജ് നിര്‍മ്മിക്കാന്‍ ശ്രമിച്ച എഐടിയുസി പ്രവര്‍ത്തകരെ വിലക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ എഐടിയുസി മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനാണ് ബിനോയ് വിശ്വം എത്തിയത്. റോഡില്‍ വച്ച പ്രസംഗ പീഡത്തില്‍ നിന്നാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്.
എറണാകുളം ബസ് സ്റ്റാന്‍ഡ് ഉടന്‍ പൊളിക്കും | ആധുനിക വല്‍കരിക്കുന്നതിന്റെ ഭാഗമായി എറണാകുളം കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡ് ഉടനെ പൊളിക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. ഉത്തരവ് ഉടന്‍ പുറത്തിറക്കി ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും.
മാജിക് മഷ്റും നിരോധിത ലഹരി വസ്തുവല്ല | മാജിക് മഷ്റും ഷെഡ്യൂളില്‍ ഉള്‍പ്പെട്ട നിരോധിത ലഹരി വസ്തുവല്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് ആണെന്ന് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ചൂണ്ടിക്കാട്ടി.
സ്കൂള്‍ കായികമേളയില്‍ ഇനി കളരിപ്പയറ്റ് | കേരള സ്കൂള്‍ കായികമേളയില്‍ ഇനിമുതല്‍ കളരിപ്പയറ്റും മത്സരയിനം ആക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. ഇതിനായി യെയിംസ് മാന്വല്‍ പരിഷ്കരിക്കും.
ദേശീയം
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുന്നത് തൃപ്തിപ്പെടുത്താനാകരുത് | മരിച്ചയാളുടെ കുടുംബാംഗങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിമാത്രം യാത്രികമായി ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തരുതെന്ന് സുപ്രീം കോടതി. തെറ്റുചെയ്യാത്തവര്ക്കെതിരെ നിയമം ദുരുപയോഗം ചെയ്യാതിരിക്കാന്‍ അന്വേഷണ ഏജന്‍സികളെ ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വായ്പ തിരിച്ചടയ്്ക്കാന് നിര്‍ബന്ധിച്ചതിന്റെ പേരില്‍ മധ്യപ്രദേശില്‍ ഒരാള്‍ ആത്മഹത്യ ചെയ്ത കേസില്‍ ബാങ്ക് മാനേജര്‍ക്കെതിരെ പ്രേരണാക്കുറ്റം ഒഴിവാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
വിദേശശാഖകളില്‍ നിന്ന് ഇന്ത്യക്കാരുമായി രൂപയില്‍ ഇടപാട് നടത്താന്‍ അനുമതി | ഇന്ത്യന്‍ ബാങ്കുകളുടെ വിദേശശാഖകളില്‍ വിദേശികള്‍ക്ക് നേരിട്ട് രൂപയില്‍ അക്കൗണ്ട് തുറക്കാനും ഇന്ത്യക്കാരുമായി രൂപയില്‍ ഇടപാടു നടത്താനും അനുമതിയായി. ആര്‍ബിഐയില്‍ നിന്നു അംഗീകൃത ഡീലര്‍ ലൈസന്‍സുള്ള വിദേശത്തു താമസിക്കുന്നവര്‍ക്കാണ് ഈ ആനുകുല്യം ലഭിക്കുക. രൂപയുടെ അന്താരാഷ്ട്രവത്കരണത്തിന്റെ ആദ്യപടി കൂടിയാണിത്.
12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു | റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന 16 ഇന്ത്യക്കാരെ കാണാതായെന്നും 12 പേര് കൊല്ലപ്പെട്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 96 ഇന്ത്യക്കാര്‍ മടങ്ങിയെത്തി.
ലോസ് ആഞ്ചലസില്‍ ഇന്ത്യന്‍ എംബസി | അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ ഇന്ത്യന്‍ എംബസി വൈകാതെ സേവനം തുടങ്ങുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി.
വിദേശം
വെടിനിര്‍ത്തി, ബന്ദികളെ നാളെ മുതല്‍ മോചിപ്പിക്കും | 15 മാസം നീണ്ട യുദ്ധം അവസാനിപ്പിച്ചുള്ള ഗാസയിലെ വെടി നിര്‍ത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാര്‍ ഇസ്രയേല്‍ സുരക്ഷാ കാബിനറ്റ് അംഗീകരിച്ചു. ബന്ദികളുടെ ആദ്യസംഘത്തെ ഹമാസ് നാളെ മോചിപ്പിക്കുമെന്നാണ് സൂചന.
ഇമ്രാന്ഖാന് 14 വര്‍ഷം തടവ് | ഭൂമി അഴിമതിക്കേസില്‍ പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രിയും പി.ടി.ഐ പാര്‍ട്ടി നേതാവുമായ ഇമ്രാന് ഖാന് (72) 14 വര്‍ഷം ജയില്‍ ശിക്ഷ. ഭാര്യ ബുഷ്റ ബീബിക്ക് ഏഴു വര്‍ഷം തടവും വിധിച്ചു.