സംസ്ഥാനം

ഗോപര്‍ സ്വാമിയുടെ സമാധി കല്ലറ പൊളിച്ചു | അച്ഛന്‍ സമാധിയായതാണെന്നു കുടുംബം പറയുന്ന നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കാന്‍ നടപടി തുടങ്ങി. വലിയ സുരക്ഷാ വലയത്തിനുള്ളില്‍, രാവിലെ എട്ടുമണിയോടെ കല്ലറ പൊളിക്കും. മൃതദേഹം ആവശ്യമെങ്കില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാനും സ്ഥലത്തുതന്നെ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആര്‍ഡിഒയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കാണേണ്ടിവരുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കായി 570 പുതിയ തസ്തികകള്‍ | നിര്‍മ്മാണം പൂര്‍ത്തിയായ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ 570 തസ്തികള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓരോ ജില്ലയിലും ആവശ്യമായ അസിസ്റ്റന്റ് സര്‍ജന്‍ ഒഴികെയുളള തസ്തികകള്‍ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് തീരുമാനിക്കും.

വനം നിയമഭേദഗതി ഉപേക്ഷിച്ചു | വനം ഉദ്യോഗസ്ഥര്‍ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന വനം നിയമഭേദഗതി സര്‍ക്കാര്‍ മരവിപ്പിച്ചു. പ്രതിപക്ഷവും കര്‍ഷക സംഘടനകളും സമുദായ സംഘടനകളും ആശങ്കയുമായി രംഗത്തെത്തിയതോടെയാണ് തീരുമാനം. ഏതു നിയമവും മനുഷ്യര്‍ക്കു വേണ്ടിയാകണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഒരു വീട്ടമ്മകൂടി കാട്ടനയ്ക്ക് ഇരയായി | വളര്‍ത്തു മൃഗങ്ങളുമായി തീറ്റ ശേഖരിക്കാന്‍ കാട്ടില്‍ കയറിയ വീട്ടമ്മ, സരോജിനി (50) എടക്കരയില്‍ കാട്ടാനയ്ക്കു മുന്നില്‍പ്പെട്ടു.

നാടകാനന്തരം ബോബിയുടെ ‘നിരുപാധികം മാപ്പു’ | നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം നല്‍കിയിട്ടും പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂരിനെ ഹൈക്കോടതി കുരുക്കി. ജാമ്യം അനുവദിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ രാവിലെ കോടതി ചേര്‍ന്നപ്പോള്‍ തന്നെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അതിനുമുന്നേ നെട്ടോട്ടം ഓടി ബോബിയുടെ അഭിഭാഷകര്‍ അദ്ദേഹത്തെ ജയിലില്‍ നിന്ന് പുറത്തിറക്കി. ബോബിയുടെ നാക്കുപിഴയാണെന്നും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും അഭിഭാഷകന്‍ അറിയിച്ചതോടെയാണ് ഒടുവില്‍ കോടതി വഴങ്ങിയത്.

കോണ്‍ഗ്രസ് നേതാവ് എന്‍.എം വിജയന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും | വയനാട് ഡിസിസി ട്രഷര്‍ എന്‍.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ബാങ്ക് നിയമനുമായി ബന്ധപ്പെട്ട മൂന്നു കേസുകളും ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

നിയമസഭാ സമ്മേളനം നാളെ മുതല്‍ | നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ തുടങ്ങും. ഫെബ്രുവരി ഏഴിനാണ് ബജറ്റ്.

സെക്രട്ടേറിയറ്റിലെ ഫഌക്‌സില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം | പൊതുസ്ഥലങ്ങളില്‍ ബോര്‍ഡുകളും കൊടി തോരണങ്ങളും പാടില്ലെന്ന ഉത്തരവ് നിലനില്‍ക്കേ, കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കുറ്റന്‍ ഫഌക്‌സ് സെക്രട്ടേറിയറ്റിനു മുന്നില്‍ സ്ഥാപിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.

എട്ടു ബി.ജെ.പിക്കാര്‍ക്കു ജീരപര്യന്തം | കാട്ടാക്കട സ്വദേശിയും സി.പി.എം പ്രവര്‍ത്തകനുമായിനുന്ന അശോകനെന്ന ആര്‍. ശ്രീകുമാറിനെ കൊലപ്പെടുത്തിയ കേസില്‍ എട്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 1 മുതല്‍ 5വരെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 50,000 രൂപ പിഴയുമാണ് ശിക്ഷ.7,10,12 പ്രതികള്‍ ജീവപര്യന്തവും 50,000 രൂപ പിഴയും അനുഭവിക്കണം. 2013ലാണ് കേസിന് ആസ്പദമായ സംഭവം.

സംസ്ഥാനത്ത് ബ്രുവറി അനുവദിച്ചു | മധ്യപ്രദേശിലെ ഇന്ദോര്‍ ആസ്ഥാനമായുള്ള ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് ബ്രുവറി അനുവദിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി.

ദേശീയം

അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം മരവിപ്പിച്ചു | ആറ്റിങ്ങല്‍ ഇരട്ടകൊലപാതക കേസില്‍ രണ്ടാം പ്രതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. അനുശാന്തിക്ക് ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി നീനോ മാത്യുവിന്റെ വധശിക്ഷ നേരത്തെ ഹൈക്കോടതി 25 വര്‍ഷത്തില്‍ കുറയാത്ത ജീവപര്യന്തമാക്കിയിരുന്നു. 2014 ഏപ്രില്‍ 16നാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.

2 യുദ്ധക്കപ്പല്‍, 1 അന്തര്‍വാഹിനി കമ്മിഷന്‍ ചെയ്തു | ഐ.എന്‍.എസ്. സൂറത്ത്, ഐ.എന്‍.എസ്. നീലഗിരി എന്നി യുദ്ധക്കപ്പലുകളും ഐ.എസ്.എസ്. വാഗഷീര്‍ അന്തര്‍വാഹിനിയും ഒരുമിച്ച് കമ്മിഷന്‍ ചെയ്തു.

മെറ്റ മാപ്പു പറഞ്ഞു | കോവിഡിനുശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ഭരണകക്ഷി പരാജയപ്പെട്ടെന്ന മെറ്റ ചെയര്‍മാന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പ്രസ്താവനയില്‍ മാപ്പു പറഞ്ഞ് മെറ്റ. വിളിച്ചു വരുത്തി വിശദീകരണം തേടാന്‍ പാര്‍ലമെന്ററി സമിതി തീരുമാനിച്ചതിനിടെയാണ് മെറ്റ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ശിവനാഥ് തുക്രാലിന്റെ നടപടി.

കെജ്‌രിവാളിനെ വിചാരണ ചെയ്യാന്‍ ഇഡിക്ക് അനുമതി | മദ്യനയക്കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിചാരണ ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ് അനുമതി നല്‍കി. കള്ളപ്പണം തടയാന്‍ നിയമപ്രകാരമുള്ള വിചാരണയ്ക്കാണ് കേന്ദ്രാനുമതി.

വിദേശം

15 മാസത്തിനുശേഷം ഗാസയില്‍ വെടിനിര്‍ത്തല്‍ | അമേരിക്കയുടെ നേതൃത്വത്തില്‍ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ഒരാഴ്ചയിലേറെയായി നടന്ന മധ്യസ്ഥ ചര്‍ച്ചയ്‌ക്കൊടുവില്‍ ഇസ്രയേലും ഹമാസും ഗാസ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു. കരാര്‍ ഞായറാഴ്ച പ്രാപല്യത്തില്‍ വരും.

കായിക ലോകം

5 വിക്കറ്റിന് 435 റണ്‍സ് | രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കുറിച്ച് വനിതാ ടീം. അയര്‍ലെന്‍ഡിനെതിരായ മത്സരത്തില്‍ 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സാണ് ടീം നേടിയത്. പുരുഷ ടീം 2011 ല്‍ ഇന്‍ഡോറില്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ ഛന് 418 ആയിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍.

ഖോ ഖോ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം | ഖോ ഖോ ലോകകപ്പില്‍ ഇറാനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് വമ്പന്‍ ജയം. തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ 10016 എന്ന സ്‌കോ

LEAVE A REPLY

Please enter your comment!
Please enter your name here