സൂര്യന്‍, ചന്ദ്രന്‍, വ്യാഴം ഗ്രഹങ്ങള്‍ പ്രത്യേക രാശിയില്‍ എത്തുന്ന, 144 വര്‍ഷത്തിലൊരിക്കല്‍ മാത്രമുണ്ടാകുന്ന അപൂര്‍വതയുടെ വേളയാണ് ഇക്കൊല്ലത്തെ മഹാ കുംഭമേള. വിവിധ മതങ്ങളിലും പ്രദേശങ്ങളിലും നിന്നുള്ള ലക്ഷകണക്കിനു ആളുകള്‍ പങ്കെടുക്കുന്ന ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമം കൂടിയാണ് മഹാകുംഭമേള. ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ തുടങ്ങിയ മഹാസംഗത്തിലേക്ക് ലക്ഷകണത്തിനു തീര്‍ത്ഥാടകര്‍ ഒഴുകി തുടങ്ങി.

ഹൈന്ദവ മതത്തില്‍, മഹാകുംഭം എന്ന ഉത്സവം 12 വര്‍ഷം കുടുമ്പോള്‍ ഏറ്റവും പവിത്രമായ നദികളായ
ഹരിദ്വാറിലെ ഗംഗ, ഉജ്ജയിനിയിലെ ക്ഷിപ്ര, നാസിക്കിലെ ഗോദാവരി, ഗംഗ, യമുന, സരസ്വതി എന്നിവ സംഗമിക്കുന്ന പ്രയാഗ്‌രാജിലെ സംഗം എന്നിവയുടെ തീരത്താണ് ആഘോഷിക്കുന്നത്.

മുകളില്‍ പറഞ്ഞ നാലു സ്ഥലങ്ങളില്‍ ഓരോ മൂന്നു വര്‍ഷവും കുംഭമേള നടക്കും. എല്ലാ ആറാം വര്‍ഷവും ഹരിദ്വാറിലും പ്രയാഗ്‌രാജിനും ഇടയിലാണ് അര്‍ദ്ധ കുംഭമേള നടക്കുന്നത്. എല്ലാ പന്ത്രണ്ടാം വര്‍ഷവും നാലു കുംഭമേള സ്ഥലങ്ങളിലും പൂര്‍ണ കുംഭമേള നടക്കുന്നു. 12 പൂര്‍ണ കുംഭമേളകള്‍ പൂര്‍ത്തിയാക്കി, 144 വര്‍ഷം കൂടുംമ്പോഴാണ് മഹാ കുംഭമേള നടക്കുന്നത്. ഗുരു അഥവാ വ്യാഴം ഒരുവട്ടം സൂര്യനെ പ്രദക്ഷിണം ചെയ്യാന്‍ എടുക്കുന്ന സമയമാണ് 12 വര്‍ഷം അഥവാ ഒരു വ്യാഴവട്ടം.

ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് 2025ലെ കുംഭമേള നടക്കുന്നത്. എന്നുവച്ചാല്‍ മകരസംക്രാന്തി മുതല്‍ ശിവരാത്രി വരെ. അതായത് ഈ മരകസംക്രാന്തി പുതിയയൊരു വ്യാഴവട്ടത്തിന്റെ തുടക്കം കൂടിയാണ്. മകരസംക്രാന്തി മുതല്‍ വൈശാല പൂര്‍ണിമ വരെ നീളുന്ന ഹരിദ്വാറിലെ മഹാ കുംഭത്തില്‍ എല്ലാ ദിവസവും ഒരു പൂണ്യസ്‌നാനം ഉണ്ട്. കൂടാതെ ചില ദിവസങ്ങളിലെ സ്‌നാനങ്ങള്‍ സവിശേഷമാണെന്നാണ് വിശ്വാസം.

പൗഷ് പൂര്‍ണിമ (സ്‌നാന്‍) 13 ജനുവരി 2025
മകരസംക്രാന്തി (സ്‌നാന്‍) 14 ജനുവരി 2025
മൗനി അമാവാസി (സ്‌നാന്‍) 29 ജനുവരി 2025
ബസന്ത് പഞ്ചമി (സ്‌നാന്‍) 3 ഫെബ്രുവരി 2025
അച്‌ല സപ്തമി 4 ഫെബ്രുവരി 2025
മാഗി പൂര്‍ണിമ (സ്‌നാന്‍) 12 ഫെബ്രുവരി 2025
മഹാ ശിവരാത്രി (സ്‌നാന്‍) 26 ഫെബ്രുവരി 2025

കുംഭങ്ങളുടെ പ്രധാന ചടങ്ങുകളിലൊന്ന് സന്ധ്യാപ്രാര്‍ത്ഥനയോ ആരതിയോ ആണ്. കുംഭത്തില്‍, പതിമൂന്ന് അഖാഡകളിലെ സന്യാസിമാരും കുംഭസ്ഥലത്ത് ഒത്തുകൂടുന്നു. സാധാരണക്കാരില്‍ നിന്ന് അകന്നു നില്‍ക്കുന്ന, ഹിന്ദുമതത്തിന്റെ ശുദ്ധാത്മാക്കളായ നാഗ സാധുക്കകളെയും അഘോരികളെയും കുംഭമേളയില്‍ കാണാന്‍ സാധിക്കും.

The 2025 Kumbh Mela will take place from January 13 to February 26, spanning from Makar Sankranti to Shivaratri. This Makar Sankranti also marks the beginning of a new Jupiter cycle. The Maha Kumbh in Haridwar, lasting from Makar Sankranti to Vaishakh Purnima, features a holy dip every day, with certain days considered particularly auspicious.

LEAVE A REPLY

Please enter your comment!
Please enter your name here