സംസ്ഥാനം
ഗായകന്‍ പി. ജയചന്ദ്രന്‍(80) അന്തരിച്ചു | ഗായകന്‍ പി. ജയചന്ദ്രന്‍ ഇന്നലെ രാത്രി 7.54ന് തൃശൂരിലെ ആശുപത്രിയില്‍ അന്തരിച്ചു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മൃതദേഹം ഇന്നു രാവിലെ എട്ടിനു പൂങ്കുന്നം തോട്ടേക്കാട് ലെയ്‌നില്‍ സഹോദരിയുടെ വീട്ടിലേക്കു കൊണ്ടുപോകും. 10വരെ അവിടെയും 12.30വരെ സംഗീത നാടക അക്കാദമി വളപ്പിലും പൊതുദര്‍ശനം. പറവൂര്‍ ചേന്ദമംഗലത്തെ തറവാട്ടില്‍ നാഴെ വൈകുന്നേരം മൂന്നിനാണ് സംസ്‌കാരം.
വീടു വയ്ക്കാന്‍ ഭൂമി തരംമാറ്റുന്നതിന് അതിവേഗം തീരുമാനം | വീട് വയ്ക്കുന്നതിന് ഭൂമി തരംമാറ്റാനുള്ള അപേക്ഷകളില്‍ അതിവേഗം തീരുമാനമുണ്ടാകണമെന്നും നിയമപരമായ തടസ്സങ്ങളുണ്ടെങ്കില്‍ അപേക്ഷകരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൈക്കാട് അതിഥി മന്ദിരത്തില്‍ രണ്ട് ദിവസമായി ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡില്‍ | വ്യവസായി ബോബി ചെമ്മണ്ണൂര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന നടിയുടെ രഹസ്യമൊഴി പരിശോധിച്ച എറണാകുളം മജിസ്‌ട്രേറ്റ്് കോടതി ജാമ്യഹര്‍ജി തള്ളി. ബോബിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വാളയാര്‍ കേസില്‍ മാതാപിതാക്കളും പ്രതിപട്ടികയില്‍ | വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണത്തില്‍ മാതാപിതാക്കളെകൂടി പ്രതിചേര്‍ത്തു സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. പീഡനവിവരം അറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ലെന്നും ഇക്കാരണത്താല്‍ പീഡനം ആവര്‍ത്തിക്കാന്‍ ഇടയാക്കിയെന്നു വ്യക്തമാക്കി പോസ്‌കോ നിയമപ്രകാരം ബലാത്സംഗ പ്രേരണക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കേസ് സി.ബി.ഐ അട്ടിമറിച്ചുവെന്നും പ്രതിചേര്‍ത്ത നടപടിയെ നിയമപരമായി നേരിടുമെന്നും അമ്മ കുട്ടികളുടെ അമ്മ പ്രതികരിച്ചു.
റോഡ് കൈയ്യേറിയ നേതാക്കളോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി | റോഡ് തടസ്സപ്പെടുത്തി പാര്‍ട്ടിയോഗങ്ങളും സമരവും സംഘടിപ്പിച്ച നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഹൈക്കോടതി. തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് കെട്ടിയടച്ച് സിപിഎം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിലും സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് കെട്ടിയടച്ച് സിപിഐയുടെ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ നടത്തിയ സമരത്തിലും നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നേതാക്കളോട് നേരിട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
കെ. ഗോപാലകൃഷ്ണന്‍ സര്‍വീസില്‍ തിരിച്ചെത്തി | മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ. ഗോപാലകൃഷ്ണന്‍ സര്‍വീസില്‍ തിരിച്ചെത്തി.
മൃദംഗനാദം നൃത്തപരിപാടിയുടെ ഓഫീസില്‍ ജിഎസ്ടി റെയ്ഡ് | കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഉമ തോമസ് എഎംല്‍എക്ക് സംഭവിച്ച അപകടവുമായി ബന്ധപ്പെട്ട നൃത്തപരിപാടിയിലെ സംഘാടക സ്ഥാപനങ്ങളുടെ ഓഫീസില്‍ ജിഎസ്ടി റെയ്ഡ്. മൃദംഗനാദം നൃത്തപരിപാടിയുടെ സംഘാടകരായ കൊച്ചിയിലെ ഇവന്റ്‌സ് ഇന്ത്യ, തൃശൂരിലെ ഓസ്‌കാര്‍ ഇവന്റ്‌സ്, വയനാട്ടിലെ മൃദംഗവിഷന്‍ എന്നീ സ്ഥാപനങ്ങളുടെ ഓഫീസുകളിലാണ് സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സിന്റെ പരിശോധന. അതേസമയം, അപകടം സംഭവിച്ച പതിനൊന്നാം ദിവസം ഉമാ തോമസ് എം.എല്‍.എയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മുറിയിലേക്കു മാറ്റി.
ദേശീയം
കര്‍ഷക നയങ്ങളില്‍ പ്രതിഷേധിച്ച് വീണ്ടും ആത്മഹത്യ | മോദി സര്‍ക്കാരിന്റെ കര്‍ഷകനയങ്ങളില്‍ പ്രതിഷേധിച്ച് വീണ്ടും ആത്മഹത്യ. തരണ്‍ താരണ്‍ സ്വദേശി രേഷം സിംഗാണ് (54) ശംഭു അതിര്‍ത്തിയില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രി കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നില്ലെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രേഷം സിംഗ് പറഞ്ഞിരുന്നു. പാട്യാല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രേഷം സിംഗ് മരണത്തിന് കീഴടങ്ങിയത്.
വിദേശം
കാട്ടു തീയെ മഹാദുരന്തമായി പ്രഖ്യാപിച്ച് അമേരിക്ക | കാലിഫോര്‍ണിയയിലെ കാട്ടുതീ ദുരന്തത്തെ മഹാ ദുരന്തമായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. അദ്ദേഹം തന്റെ ഇറ്റലിയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തു. കാട്ടുതീയില്‍ ഇത് വരെ മൊത്തം മുപ്പതിനായിരത്തോളം ഏക്കറാണ് കത്തി നശിച്ചത്. അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ആയിരത്തിലധികം കെട്ടിടങ്ങള്‍ കത്തിയമര്‍ന്നു. ഒരു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.
കായിക ലോകം
അഞ്ജു എഎഫ്‌ഐ അത്‌ലിറ്റ്‌സ് കമ്മിഷന്‍ അധ്യക്ഷ | അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അത്‌ലിറ്റ്‌സ് കമ്മിഷന്‍ അധ്യക്ഷയായി ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്. നീരജ് ചോപ്ര, എം്ഡി വല്‍സമ്മ അടക്കം ഒമ്പത് അംഗങ്ങളാണ് കമ്മിഷനിലുളള്ളത്.