സംസ്ഥാനം
പകല്‍ ചൂട് കൂടും | സംസ്ഥാനത്ത് മൂന്നു ദിവസം കൂടി പകല്‍ താപനിലയില്‍ നേരിയ വര്‍ദ്ധനയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. വടക്കേയിന്ത്യയില്‍ നിന്ന് വീശുന്ന ശീതക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മൂന്നു ദിവസം കഴിഞ്ഞ് താപനിലയില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഗാലറിയില്‍ നിന്ന് വീണു ഉമാ തോമസ് ഗുരുതരാവസ്ഥയില്‍ | നൃത്തപരിപാടിക്കിടെ കല്ലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിലെ 18 അടി ഉയരത്തിലുള്ള വേദിയില്‍ നിന്നു വീണു ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതര പരിക്ക്. എം.എല്‍.എ ഇപ്പോള്‍ വെന്റിലേറ്ററില്‍ 24 മണിക്കൂര്‍ ഗുരുതരാവസ്ഥയിലാണ്. ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും മേല്‍നോട്ടം വഹിക്കാനുമായി സര്‍ക്കാര്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചു.
കാട്ടാനയാക്രമണത്തില്‍ യുവാവിന് ജീവന്‍നഷ്ടമായി | ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് മേയാന്‍ വിട്ടിരുന്ന പശുവിനെ തേടിപ്പോയ യുവാവിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി.
പൂക്കോട് സര്‍വകലാശാലയില്‍ ചട്ടം മറികടന്ന് നിയമനത്തിന് നീക്കം | പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ചട്ടം മറികടന്ന് അസി. പ്രൊഫസര്‍ നിയമനത്തിന് വിജ്ഞാപനമിറക്കി. 94 തസ്തികകളിലേക്കാണ് നിയമനം. 40 ആണ് വെറ്ററിനെറി സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തിനുള്ള പ്രായപരിധി. എന്നാല്‍, വിജ്ഞാപനത്തില്‍ 50 വയസ്സാണ് കാണിച്ചിരിക്കുന്നത്. 2014-ല്‍ പ്രായ ഇളവ് നല്‍കി സര്‍വകലാശാലയില്‍ നിയമനം ലഭിച്ച ഏഴ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ക്ക് ജോലി നഷ്ടമായിരുന്നു.
പ്രതിഷേധിച്ചതിന് നാട്ടുകാര്‍ക്കും ജനപ്രതിനിധികള്‍ക്കും പോലീസ് മര്‍ദ്ദനം | ദേശീയപാത നിര്‍മ്മാണത്തിന് ചേളന്നൂര്‍ പോഴിക്കാവില്‍ കുന്നിടിച്ചത് ചോദ്യം ചെയ്ത നാട്ടുകാര്‍ക്കും ജനപ്രതിനിധികള്‍ക്കും പോലീസിന്റെ മര്‍ദ്ദനം. സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് പരുക്കേറ്റു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം ഒമ്പതുപേരെ പോലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു.
നടന്‍ ദീലീപ് ശങ്കര്‍ മരിച്ച നിലയില്‍ | സീരിയര്‍ സിനിമാ നടന്‍ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്ത് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്.
ലീവ് അനുവദിച്ചില്ല, ഡെപ്യൂട്ടി നഴ്‌സിംഗ് സുപ്രണ്ട് ജീവനൊടുക്കാന്‍ ശ്രമിച്ചു | ലീവ് അനുവദിക്കാതെ സൂപ്രണ്ട് മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് ജീവനൊടുക്കാന്‍ ശ്രമിച്ചു.
സി.പി.എം വിട്ട മധു മുല്ലശേരിക്കെതി ജാമ്യമില്ലാ കേസ് | സിപിഎം മംഗലപുരം നേതൃത്വത്തിന്റെ പരാതിയില്‍ ബിജെപിയില്‍ ചേര്‍ന്ന സിപിഎം മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം മംഗലപുരം പൊലീസ് കേസെടുത്തു. ഏരിയാ സമ്മേളനത്തിന്റെ ഫണ്ട് തട്ടിയെടുത്തെന്ന് ആരോപിച്ച് തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്
യു പ്രതിഭയുടെ മകന്റെ കഞ്ചാവ് കേസ് എഫ്.ഐ.ആര്‍ പുറത്ത് | യു പ്രതിഭ എംഎല്‍യുടെ മകനെതിരായ കഞ്ചാവ് കേസിലെ എഫ്‌ഐആര്‍ന്റെ പകര്‍പ്പ് പുറത്ത്. കനിവ് ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന് എഫ്‌ഐആറില്‍ പറയുന്നു. കേസില്‍ ഒന്‍പതാം പ്രതിയാണ് കനിവ്. മകനെതിരെ ഉള്ളത് വ്യാജ വാര്‍ത്തയാണെന്ന വിശദീകരണവുമായി ഫേസ് ബുക്ക് ലൈവിലൂടെ യൂ പ്രതിഭ എംഎല്‍എ രംഗത്ത് എത്തിയിരുന്നു.
ദേശീയം
മന്‍മോഹന്‍ സിംഗിന്റെ ചിതാഭസ്മം യമുനയില്‍ | അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ചിതാഭസ്മം യമുനാ നദിയില്‍ നിമജ്ജനം ചെയ്തു. മജ്‌നു കാടില ഗുരുദ്വാരയ്ക്കു സമീപത്താണ് കുടുംബം സിഖ് ആചാരപ്രകാരം കര്‍മ്മങ്ങള്‍ ചെയ്തത്.
വിദേശം
മസ്‌കിന്റെ ആവശ്യത്തിന് ട്രംപിന്റെ പിന്തുണ | സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളെ യു.എസില്‍ എത്തിക്കാന്‍ എച്ച്1ബി വിസ അനുദിക്കണമെന്ന മസ്‌ക്കിന്റെ നിലപാടിന് നിയുക്ത പ്രസിഡന്റ് ട്രംപിന്റെ പിന്തുണ.
വിമാനം തകര്‍ന്ന് 179 പേര്‍ക്ക് ദാരുണാന്ത്യം | ദക്ഷിണ കൊറിയയിലെ മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തകര്‍ന്ന് 92 സ്ത്രീകളടക്കം 179 പേര്‍ക്ക് ദാരുണാന്ത്യം. 10 വയസില്‍ താഴെയുള്ള അഞ്ചു കുട്ടികളും ദുരന്തത്തിന് ഇരയായി. 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വാല്‍ഭാഗത്തുണ്ടായിരുന്ന ഒരു സ്ത്രീയും പുരുഷനും മാത്രമാണ് രക്ഷപ്പെട്ടത്.വിമാന ജീവനക്കാരായ ഇവര്‍ക്കും ഗുരുതര പരിക്കുണ്ട്.
കായികലോകം
കൊനേരു ഹംപി ലോക വനിതാ റാപ്പിഡ് ചെസ് ചാമ്പ്യന്‍ | 15 മിനിട്ട് സമയക്രമത്തിലുള്ള ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ കൊനേരു ഹംപി വീണ്ടും ജേതാവായി. ഹംപിയുടെ രണ്ടാമത്തെ ലോക റാപ്പിഡ് ചെസ് കിരീടമാണിത്.
കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ | മണിപ്പുരിനെ വീഴ്ത്തി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. സെമിയില്‍ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് കേരളം മണിപ്പുരിനെ തകര്‍ത്തെറിഞ്ഞ്. ഡിസംബര്‍ 31-ന് നടക്കുന്ന ഫൈനലില്‍ കേരളം പശ്ചിമ ബംഗാളിനെ നേരിടും.
ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും തോല്‍വി | ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. ജംഷേദ്പുര്‍ എഫ്സി ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. ലീഗില്‍ കേരളം ഇപ്പോള്‍ പത്താം സ്ഥാനത്താണ്.