സംസ്ഥാനം
ഇനി ഫ്‌ളക്‌സ് കണ്ടാല്‍ പിഴ, പിഴയിട്ടില്ലെങ്കില്‍ സെക്രട്ടറി പെടും | പൊതുസ്ഥലങ്ങളില്‍ ഇനി ഒറ്റ ദിവസംപോലും അനധികൃത ബോര്‍ഡുകള്‍ ഉണ്ടാകരുതെന്നും ഉണ്ടായാല്‍ പിഴ ചുമത്തണമെന്നും ഹൈക്കോടതി നിര്‍ദേശം. ഇല്ലെങ്കില്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് പിഴ ഈടാക്കാണ് ഹൈക്കോടതി പറഞ്ഞത്. എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്യണം. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പോലീസ് മേധാവി ഏഴു ദിവസത്തിനകം പുറത്തിറക്കണം. അനധികൃത ഫ്‌ലക്‌സുകളും ബോര്‍ഡുകളും ചുരുങ്ങിയ സമയത്തില്‍ നീക്കം ചെയ്ത സര്‍ക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം. കോടതിയും സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുമിച്ച ഈ കൂട്ടായ്മ ഇനിയും തുടര്‍ന്നാല്‍ നല്ല മാറ്റങ്ങളുണ്ടാകുമെന്നും കോടതി പറഞ്ഞു.
വാര്‍ഡ് വിജനം കോടതി റദ്ദാക്കി | സംസ്ഥാനത്തെ എട്ടു മുന്‍സിപ്പാലിറ്റികളിലും ഒരു പഞ്ചായത്തിലും സര്‍ക്കാര്‍ നടത്തിയ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. മട്ടന്നൂര്‍, ശ്രീകണ്ഠാപുരം, പാനൂര്‍, കൊടുവള്ളി, പയ്യോളി, മുക്കം, ഫറൂക്ക്, പട്ടാമ്പി നഗരസഭകളുടെ വിഞ്ജാപന ഉത്തരവാണ് റദ്ദാക്കിയത്. പടന്ന പഞ്ചായത്തിന്റെയും വിഞ്ജാപനവും റദ്ദാക്കി. 2011 ലെ സെന്‍സസ് പ്രകാരം 2015ല്‍ ഇവിടെ വാര്‍ഡ് വിഭജനം നടന്നിരുന്നു.
അജിത് കുമാറിന് ഡിജിപി റാങ്ക് | വിവാദങ്ങളില്‍ അന്വേഷണം നേരിടുന്ന എഡിജിപി എംആര്‍ അജിത്കുമാറിന് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭ അനുമതി നല്‍കി. ഐപിഎസ് സ്‌ക്രിനിംഗ് കമ്മിറ്റി ശിപാര്‍ശ അംഗീകരിച്ചാണ് നടപടി.
പിപി ദിവ്യയ്ക്ക് ജാമ്യത്തില്‍ ഇളവ് | കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തിലിറങ്ങിയ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളില്‍ ഇളവ്. കണ്ണൂര്‍ ജില്ല വിട്ടുപോകുന്നതിന് തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാമെന്നും ഇളവുകളില്‍ പറയുന്നു. തിങ്കളാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്ന വ്യവസ്ഥക്കും ഇളവ് നല്‍കി. തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
കെമസ്ട്രിയും ചേര്‍ന്നോ ? | എസ്എസ്എല്‍സി ക്രിസ്മസ് പരീക്ഷയുടെ ഇന്നലത്തെ ചോദ്യപേപ്പറും ചോര്‍ന്നെന്ന ആരോപണവുമായി കെ എസ് യു. ഇന്നലെ നടന്ന എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങളില്‍ ഭൂരിഭാഗവും എം എസ് സൊല്യൂഷന്‍സ് പ്രവചിച്ച മേഖലയില്‍ നിന്നാണെന്നാണ് കെഎസ്യുവിന്റെ ആരോപണം. 32 ചോദ്യങ്ങള്‍ വന്നത് ഇന്നലെ യൂട്യൂബ് ചാനലില്‍ പരാമര്‍ശിച്ച മേഖലയില്‍ നിന്നാണെന്ന് കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിടി സൂരജ് ആരോപിച്ചു.
കണ്ണൂരില്‍ വീണ്ടും എംപോക്‌സ് | കണ്ണൂരില്‍ വീണ്ടും എം പോക്‌സ് സ്ഥിരീകരിച്ചു. പരിയാരത്ത് ചികിത്സയിലുണ്ടായിരുന്ന ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തലശ്ശേരി സ്വദേശിയുടെ രക്ത സാമ്പിള്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. എംപോക്സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
നിയമസഭ സമ്മേളനം 17 മുതല്‍ | നിയമസഭാ സമ്മേളനം ജനുവരി 17 നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും. ഏഴു ദിവസത്തെ സമ്മേളനം 23നു അവസാനിക്കും.
ദേശീയം
സിഎംആര്‍എല്‍ ഭീകരവാദികള്‍ക്ക് പണം നല്‍കി ?| ഭീകരസംഘടനകളെ അനുകൂലിക്കുന്നവര്‍ക്കു സിഎംആര്‍എല്ലില്‍ നിന്നു പണം ലഭിച്ചതായി സംശയിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു. നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് എന്തെങ്കിലും ക്രമക്കേടുണ്ടോയെന്നാണ് എസ്എഫ്‌ഐഒ അന്വേഷിച്ചതെന്നും അതുപുര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ ജോര്‍ജിന്റെ എക്‌സാലോജിക്കിനു സിഎംആര്‍എല്‍ സേവനം ലഭിക്കാതെ പണം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാന്‍ വേണ്ടിയാണോ പണം നല്‍കിയതെന്ന് സംശയിക്കുന്നുവെന്നും കാലിത്തീറ്റ കുംഭകോണക്കേസിലെ പോലെ വ്യാജബില്ലുകളുടെ അടിസ്ഥാനത്തിലാണ് പണം നല്‍കിയതെന്നും ചൂണ്ടിക്കാട്ടി.
അമിത്ഷായുടെ അംബേദ്കര്‍ പരാമര്‍ശം വിവാദമായി | ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍. അംബേദ്കറെ, ആഭ്യന്തരമന്ത്രി അമിത്ഷാ അപമാനിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം നടത്തിയ പ്രതിഷേധതത്തില്‍ പാര്‍ലമെന്റ് സ്തംഭിച്ചു. ഭരണഘടനയുടെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ടു നടന്ന പ്രത്യേക ചര്‍ച്ച ഉപസംഹരിച്ചുകൊണ്ടു ചൊവ്വാഴ്ച നടത്തിയ പരാമര്‍ശനങ്ങളാണ് വിവാദമായത്.
പാക്കറ്റ് ചെറുതെങ്കില്‍ ഉള്ളില്‍ വെളിച്ചെണ്ണ തന്നെ, ജിഎസ്ടി വരുന്നു | ചെറിയ പായ്ക്കറ്റില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായി കണക്കാക്കണമെന്ന് സുപ്രീം കോടതി. ഇതോടെ ചെറിയ പായ്ക്കില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയുടെ ജിഎസ്ടി അഞ്ച് ശതമാനമാകും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
ജസ്റ്റിസ് ചന്ദ്രചൂഡ് മനുഷ്യാവകാശ കമ്മിഷന്റെ തലപ്പത്തേക്ക് | സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായേക്കും. ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചന്ദ്രചൂഡ് അടക്കമുള്ളവരുടെ പേരുകള്‍ പരിഗണിച്ചതായിട്ടാണ് വിവരം.
ശ്രീചിത്ര ഭരണസമിതിയില്‍ ശശി തരൂരും ഇടിയും | തിരുവനന്തപരും ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ഡയന്‍സസ് ഭരണസമിതിയിലേക്ക് ശശി തരൂരും ഇടി മുഹമ്മദ് ബഷീറും തെരഞ്ഞെടുക്കപ്പെട്ടു.
കെ. ജയകുമാറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം | കവിയും ഗാനരചയിതാവുമായ മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. പിങ്ഗളകേശിനിയെന്ന കവിതാ സമാഹാരത്തിനാണ് ഒരു ലക്ഷം രൂപയുള്ള പുരസ്‌കാരം.
കാവുകള്‍ സംരക്ഷിക്കാന്‍ നിര്‍ദേശം | പാരിസ്ഥിതിക സുസ്ഥിരതയും സാംസ്‌കാരിക പൈതൃകവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കാവുകളുടെ പ്രധാന്യം ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി അവ സംരക്ഷിക്കുന്നതിന് രാജ്യവാപക സര്‍വേ നടത്താന്‍ നിര്‍ദേശം നല്‍കി. രാജസ്ഥാനിലെ കാവുകളെ വനമായി വിജ്ഞാപനം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
നാവിക ബോട്ട് യാത്രാ ബോട്ടിലിടിച്ച് 13 മരണം | നാവിക സേനയുടെ ബോട്ട് യാത്രാ ബോട്ടില്‍ ഇടിച്ച് മുംബൈയില്‍ 13 മരണം. 110 യാത്രക്കാരുമായി എലഫന്റ് കേവിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ നാവിക സേന ഉദ്യോഗസ്ഥനാണ്. നാവിക സേനയുടെ സ്പീഡ് ബോട്ട് നിയന്ത്രണം തെറ്റി വന്ന് യാത്രാ ബോട്ടിലിടിക്കുകയായിരുന്നു.
വിവാദ പരാമര്‍ശത്തില്‍ ജഡ്ജിക്ക് താക്കീത് | വിവാദ പരാമര്‍ശം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെസുപ്രീംകോടതി കൊളീജിയം താക്കീത് ചെയ്തു. മേലാല്‍ ഇത്തരം പ്രവൃത്തികളുണ്ടാകരുതെന്ന് മുന്നറിയിപ്പ് നല്‍കി.
വിദേശം
ക്യാന്‍സറിന് വാക്‌സിന്‍ | ക്യാന്‍സറിനുള്ള ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിച്ചെന്നും 2025 ന്‍െ തുടക്കത്തില്‍ രോഗികള്‍ക്ക് സൗജന്യമായി നല്‍കുമെന്നും റഷ്യ. ട്യൂമര്‍ വളര്‍ച്ചയെും രോഗവ്യാപനത്തെയും വാ്ക്‌സിന്‍ തടയുമെന്നാണ് ഗവേഷകരുടെ അവകാശവാദം. അങ്ങനെയെങ്കില്‍ ആരോഗ്യ രംഗത്തെ വിപ്ലവകരമായ കണ്ടെത്തലായി ഇതുമാറും.
കായികലോകം
അശ്വിന്‍ വിരമിച്ചു | രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ വിരമിച്ചു. സമനിലയില്‍ കലാശിച്ച ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്്റ്റിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് അശ്വിന്റെ അപ്രതീക്ഷിതായ വിരമിക്കല്‍ പ്രഖ്യാപിക്കല്‍. 106 മത്സരങ്ങളില്‍ നിന്നായി 537 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ അശ്വിന്‍ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്.
ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് പ്രഥമ കിരീടം റയല്‍ മാഡ്രിഡിന്ഫി | ഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് പ്രഥമ കിരീടം റയല്‍ മാഡ്രിഡിന്. ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മെക്സിക്കന്‍ ക്ലബ് പച്ചുക്കയെ 3-0 ത്തിന് പരാജയപ്പെടുത്തിയാണ് റയല്‍ ജേതാക്കളായത്. റയലിന് വേണ്ടി കിലിയന്‍ എംബാപ്പെ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍ എന്നിവര്‍ ഓരോ ഗോളുകള്‍ നേടി.