സംസ്ഥാനം

സംസ്ഥാനത്ത് മഴ ശക്തമാകും | ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും മഴ ശക്തമാകും. സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് ലോക എയ്ഡ്‌സ് ദിനം, സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതര്‍ കൂടുന്നു | എച്ച്.ഐ.വി ബാധിതരാകുന്നവരില്‍ സ്വവര്‍ഗരതിക്കാരുടെ എണ്ണം പത്തിരട്ടിയോളം വര്‍ദ്ധിച്ചു. ലഹരി കുത്തിവയ്ക്കുന്നവര്‍ക്കിടയിലും എച്ച്.ഐ.വി. ബാധിതര്‍ വര്‍ദ്ധിക്കുകയാണെന്ന് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്കുകള്‍ വ്യക്തമകാക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നത് അശ്രദ്ധമല്ല, നടപടി | അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റയവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും അനര്‍ഹരായ മറ്റുള്ളവരെ കണ്ടെത്താനും മൂന്നു വകുപ്പുകള്‍ ചേര്‍ന്നുള്ള കര്‍മ്മ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി.

അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് വിജ്ഞാപനം റദ്ദാക്കി | അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍മ്മാണത്തിന് യന്ത്രങ്ങള്‍ വാങ്ങാന്‍ രാജ്യാന്തര ടെന്‍ഡര്‍ വിളിക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി.

വിഭാഗീയത സി.പി.എമ്മിനെ വട്ടംകറക്കുന്നു | സമ്മേളനത്തിനിടെ വിഭാഗീയത പരസ്യമായ സംഘര്‍ഷത്തിലേക്കും പാര്‍ട്ടി ഓഫീസിലേക്കുമുള്ള മാര്‍ച്ചിലേക്കും എത്തിയതോടെ സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു. ആലപ്പുഴയില്‍ ഏരിയാ കമ്മിറ്റി അംഗം കൂടിയായ ജില്ലാ പഞ്ചായത്ത് അംഗം ബിപിന്‍ സി ബാബു പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇടതുപക്ഷത്തിനൊപ്പം തുടരുമെന്നും എന്നാല്‍ സി.പി.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനില്ലെന്നും ബിപിന്റെ അമ്മകൂടിയായ ഏരിയ കമ്മിറ്റി അംഗം കെ.എല്‍. പ്രസന്നകുമാര നിലപാട് സ്വീകരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ സമാന്തര ലോക്കല്‍ സമ്മേളനം നടത്തി ഒരു വിഭാഗം പുതിയ ഓഫീസ് തുറന്നു.

സാമ്പത്തിക പ്രതിസന്ധി, കേരള കലാമണ്ഡലത്തില്‍ കൂട്ട പിരിച്ചുവിടല്‍ | സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരള കലാമണ്ഡലത്തിലെ അധ്യാപകര്‍ മുതല്‍ സെക്യൂരിറ്റി ജീവനക്കാര്‍ വരെയുള്ള 120 ഓളം മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു. ഡിസംബര്‍ ഒന്നാം തീയതി മുതല്‍ ജീവനക്കാര്‍ ആരും ജോലിക്ക് വരേണ്ടതില്ല എന്ന് വ്യക്തമാക്കികൊണ്ട് കേരളകലാമണ്ഡലം വൈസ് ചാന്‍സിലര്‍ പിരിച്ചുവിടല്‍ ഉത്തരവിറക്കി. കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ പിരിച്ചുവിടുന്നത്.

കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം തുടങ്ങി | ബി.ജെ.പി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് തുടരന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കി. ബിജെപി ഓഫീസിലെത്തിച്ച പണത്തിന്റെ വിവരങ്ങളും അത് ചെലവഴിച്ചതുമായി ബന്ധപ്പെട്ട രേഖകളും കൈമാറിയിട്ടുണ്ടെന്ന് തിരൂര്‍ സതീഷ് പറഞ്ഞു. രണ്ടു മണിക്കൂറലധികം മൊഴിയെടുക്കല്‍ നീണ്ടു. കൊടകര കവര്‍ച്ചയ്ക്ക് മുമ്പ് 9 കോടി രൂപ ചാക്കിലാക്കി ബിജെപി ഓഫീസിലെത്തിച്ചുവെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്.

ആന്‍ ഹുയിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് | കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 29-മത് ഐ.എഫ്.എഫ്.കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിര്‍മ്മാതാവും നടിയുമായ ആന്‍ ഹുയിക്ക്. പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

ദേശീയം

ചെന്നൈ ചുഴലിക്കാറ്റ് ദുരിതത്തില്‍ | ഫെയ്‌ബെല്‍ ചുഴലിക്കാറ്റിലും പേമാരിയിലും ചെന്നൈ നഗരവും സമീപ ജില്ലകളും ദുരിതത്തിലായി.

കേജ്‌രിവാളിനു നേരെ ആക്രമണം | ഡല്‍ഹിയില്‍ പദയാത്രയ്ക്കിടെ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ കേജ്‌രിവാളിനു നേരെ ആക്രമണം. കേജ്‌രിവാളിനു നേരെ പാഞ്ഞടുക്കുകയും കുപ്പിയല്‍ കരുതിയിരുന്ന ദ്രാവകം ഒഴിക്കുകയും ചെയ്ത ഒരാളെ അറസ്റ്റ് ശചയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here