സംസ്ഥാനം
കാലാവസ്ഥ | സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും മഴ തുടരും
മതാടിസ്ഥാനത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ? | മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസരെ ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയതായി ആരോപണം. വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന് അഡ്മിനായി ഗ്രൂപ്പ് രൂപം കൊണ്ടതില്‍ നിന്നാണ് വിവാദത്തിനു തുടക്കം. ഒരു വിഭാഗത്തില്‍പ്പെട്ടവരെ മാത്രമല്ല,? തന്റെ കോണ്ടാക്ട് ലിസ്റ്റിലുള്ള പല മതവിഭാഗങ്ങളിലെ ഐ.എ.എസുകാരെയുംഉള്പ്പെടുത്തിയുള്ള 11 വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതായി ശ്രദ്ധയില്‍പ്പെട്ടുവെന്ന് ഗോപാലകൃഷ്ണന് പറയുന്നു. ശ്രദ്ധയില്‍പ്പെട്ട ഉടനെ ഡിലീറ്റ് ചെയ്ത ഗോപാലകൃഷ്ണന് തന്റെ ഫോണ്‍ ഹാക്ക് ചെയ്തതായി അറിയിച്ച് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മെസേജ് അയച്ചു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്കു പരാതി നല്കി. സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി.
സില്‍വര്‍ലൈന്‍ അടഞ്ഞ അധ്യായമല്ല | രൂപരേഖയിലെ സാങ്കേതിക പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ കേരളത്തിന്റെ സില്‍വര്‍ലൈന്‍ പദ്ധതിയുടെ അംഗീകാരത്തിനും തുടര്‍നടപടികള്‍ക്കും കേന്ദ്രം സന്നദ്ധമാണെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. തൃശൂര്‍ റെയില്‍വേ സ്റ്റേഷന് 393.58 കോടി രൂപ ചെലവഴിച്ചു പുതുക്കി നിര്‍മ്മിക്കുന്ന പ്ദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
റെയില്‍പാലത്തിലെ അപകടത്തില്‍ മരണം നാലിയി | ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയില്‍വേ പാലത്തില്‍ ട്രെയിനിടിച്ചുണ്ടായ അപകടത്തില്‍ പുഴിയിലേക്കു വീണയാളുടെ മൃതദേഹം കണ്ടെത്തി. അപകടത്തെ തുടര്‍ന്ന് ഷൊര്‍ണൂരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നിയോഗിക്കപ്പെട്ടിരുന്ന കരാറുകാരന്റെ കരാര്‍ റെയില്‍വേ റദ്ദാക്കി. മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാപാര ലൈസന്‍സ് ഡിസംബര്‍ 31 വരെ പുതുക്കാം | വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31വരെ നീട്ടി. കെ സ്മാര്‍ട്ട് ആപ്പില്‍ ലൈസന്‍സ് പുതുക്കാനുള്ള സംവിധാനമുണ്ട്.
ഡ്രൈവിംഗ് ലൈസന്‍സ് ഡിജിറ്റലാക്കി, പിന്നാലെ സര്‍വീസ് ചാര്‍ജ് കുത്തനെ കൂട്ടി | സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ഡിജിറ്റലാക്കി. ഒപ്പം വരുമാനം കുറയാതിരിക്കാന്‍ സര്‍വീസ് ചാര്‍ജ് കുത്തനെകൂട്ടി. കേന്ദ്ര സര്‍ക്കാരിന്റെ സോഫ്്റ്റ്വെയറിലൂടെ ഡിജിറ്റല്‍ പകര്‍പ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്നിരിക്കെയാണ് അച്ചടി ചാര്ജിനത്തിലുടെ ഉണ്ടായിരുന്ന വരുമാനം നഷ്ടമാകാതിരിക്കാനുള്ള നടപടി.
സുരേഷ് ഗോപിക്കെതിരെ രണ്ട് കേസ് | പൂരം കലങ്ങിയപ്പോള്‍ പൂരനഗരിയില്‍ ആംബുലന്‍സില്‍ വന്നതിനും ചേലക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒറ്റതന്ത പരാമര്‍ശത്തിലും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്. തൃശൂര്‍ ഇസ്റ്റ് പോലീസാണ് പൂരനഗരിയിലെ ആംബുലന്‍സ് യാത്രയില്‍ കേസ് എടുത്തത്. ഒറ്റതന്ത പരാമര്‍ശത്തില്‍ ചേലക്കര പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്.
വീരര്‍ക്കാവ് വെടിക്കെട്ടപകടത്തില്‍ മരണം നാലായി | ഇന്നലെ മൂന്നു പേര്‍കൂടി മരണത്തിനു കീഴടങ്ങി. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
ദേശീയം
സൗജന്യ ചികിത്സയ്ക്ക് 70 കഴിഞ്ഞവര്‍ രജിസ്റ്റര്‍ ചെയ്യണം | ആയുഷ്മാന്‍ ഭാരത് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നേരത്തെ തന്നെ അംഗങ്ങളായ 70 കഴിഞ്ഞവര്‍ പുതുതായി പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ ചികിത്സ ലഭിക്കാന്‍ സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം. 588 ആശുപത്രികളിലാണ് കേരളത്തില്‍ ചികിത്സ ലഭിക്കുക.
കായികലോകം
വെറും 147 റണ്‍സ്, എന്നിട്ടും അടിയറവു പറഞ്ഞു ടീം ഇന്ത്യ, 3-0 | ഇന്ത്യന്‍ പുരുഷ ക്രിക്കറ്റിനെ അടിയറവ് പറയിച്ച് ന്യൂസിലന്റ്. മൂന്നാം ടെസ്റ്റിലും തോല്‍വി വഴങ്ങിയതോടെ സ്വന്തം മണ്ണില്‍ 3-0 ന് ഒരു ടെസ്റ്റ് പരമ്പര അടിയറവു വച്ച ആദ്യ ടീമെന്ന ഖ്യാതിയും വാങ്കഡെ ഡ്റ്റേഡിയത്തില് രോഹിത് ശര്‍മ്മയും കൂട്ടരും നേടി.
പെപ്രൊ മിന്നി… റെഡ് കാര്‍ഡ് വാങ്ങി, ബ്ലാസ്റ്റേഴ്സ് തോറ്റു | ഐ.എസ്.എല്‍. ചാമ്പ്യന്മാരായ മുംബൈ സിറ്റിയോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു (4-2). മത്സരത്തിലേക്ക് ബ്ലാസ്റ്റേഴ്സിനെ തിരിച്ചെത്തിക്കുന്ന രണ്ടാമത്തെ സമനില (അന്നേരത്തെ) ഗോള്‍ നേടിയത് പെപ്രെയാണ്. ഗോള്‍ നേടിയശേഷം ജേഴ്സി ഊരിയണിത് രണ്ടാമത്തെ യെല്ലോ കാര്‍ഡും ചുമപ്പ് കാര്‍ഡും ചോദിച്ചു വാങ്ങി പെപ്രെ പുറത്തേക്ക്.