സംസ്ഥാനം

കാലാവസ്ഥ | തുലാവര്‍ഷം സജീവമായതോടെ, സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയാണ്. തെക്കന്‍ തമിഴ്‌നാടിനും ശ്രീലങ്കയ്ക്കും മുകളിലാണ് ന്യുനമര്‍ദ്ദമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്.

റെയില്‍പാലത്തില്‍ കുടുങ്ങിയ 3 പേര്‍ക്ക് ദാരുണാന്ത്യം | ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയില്‍വേ ട്രാക്ക് വ്യത്തിയാക്കുന്നതിനിടെ, ദമ്പതികള്‍ അടക്കം മൂന്നു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 3.05ന് തിരുവനന്തപുരത്തേക്കു വരുകയായിരുന്ന കേരള എക്‌സ്പ്രസ് തട്ടിയാണ് അപകടം. മരിച്ചവര്‍ക്കൊപ്പമുണ്ടായിരുന്ന നാലാമത്തെ ആള്‍ പുഴയിലേക്ക് തെറിച്ചു വീണു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുന്നു.

ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ യാത്രയായി | യാക്കോബായയുടെ സുറിയാനി സഭ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്റര്‍ മാര്‍ അത്തനേഷ്യസ് കത്തിഡ്രലിലിലെ കല്ലറയില്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയ്ക്ക് നിത്യവിശ്രമം.

കഴല്‍പ്പണക്കേസ് രാഷ്ട്രീയ വിവാദമായി കത്തിപ്പടരുന്നു | കേരളാ പോലീസിനോ ഇഡി അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്കോ താല്‍പര്യമേയില്ലാത്ത കൊടകര കുഴല്‍പ്പണക്കേസിലെ പുതിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ വിവാദമായി കത്തിക്കയറുന്നു. വിവാദം മുറുകിയതോടെ കുറ്റപത്രം സമര്‍പ്പിച്ച കേസ് വീണ്ടും അന്വേഷിക്കേണ്ട സ്ഥിതിയിലാണ് അന്വേഷണ സംഘം.

മുഖം സ്‌കാന്‍ ചെയ്ത് റേഷന്‍ മസ്റ്ററിംഗ് നടത്താം | മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളായ മഞ്ഞ, പിങ്ക് എന്നിവയിലെ അംഗങ്ങള്‍ക്ക് മുഖം സ്്വയം സ്‌കാന്‍ ചെയ്ത് മൊബൈല്‍ ആപ്പിലൂടെ മസ്റ്ററിംഗ് നടത്താം. നിലവില്‍ റേഷന്‍ കടകളില്‍ എത്തി, ഈ പോസ് യന്ത്രത്തില്‍ വിരല്‍ അമര്‍ത്തിയും കൃഷ്ണമണി സ്‌കാന്‍ ചെയ്യുന്ന ഐറിസ് സ്‌കാനറിന്റെ സഹായത്തോടെയുമാണ് മസ്റ്ററിംഗ്. മസ്റ്ററിംഗ് സമയപരിധി 30 വരെ നീട്ടിയിട്ടുണ്ട്.

അശ്വിനികുമാര്‍ വധത്തില്‍ ഒരാള്‍ കുറ്റക്കാരന്‍, 13 പ്രതികളെ വിട്ടയച്ചു | ആര്‍.എസ്.എസ് ജില്ാ ബൗദ്ധിക് പ്രമുഖും ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറുമായിരുന്ന കീഴൂര്‍ പുന്നാട്ടെ അശ്വിനികുമാറിനെ (27) കൊലപ്പെടുത്തിയ കേസില്‍ എന്‍.ഡി.എഫ് പ്രവര്‍ത്തകരായ 13 പ്രതികളെ വിട്ടയക്കുകയും മൂന്നാം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. ചാവശ്ശേരി നരയംപാറ ഷെരീഫ് മന്‍സില്‍ മാണിക്കോത്ത് വല്ലത്ത് മര്‍ഷുക്കി(42)ന്റെ ശിക്ഷ കോടതി നാളെ പ്രഖ്യാപിക്കും. 2005 മാര്‍ച്ച് 10നാണ് സ്വകാര്യ ബസിനു മുന്നില്‍ ബോംബ് എറിഞ്ഞശേഷം അകത്തുകയറി വെട്ടിയും കുത്തിയും അശ്വിനി കുമാറിലെ കൊന്നത്.

ഇനി പ്രിന്റ് ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കില്ല | സംസ്ഥാനത്ത് ഡിജിറ്റല്‍ ലൈസന്‍സ് സംവിധാനം നടപ്പാക്കി. പുതിയ അപേക്ഷകര്‍് ടെസ്റ്റ് കഴിഞ്ഞാല്‍ വെബ്‌സൈറ്റില്‍ നിന്ന് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യണം. ഇത് ഡിജി ലോക്കര്‍, എം പരിവാഹന്‍ ആപ്പുകളില്‍ സൂക്ഷിക്കാം.

മെഡിസെപ് തുടരും | സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ് തുടരാന്‍ ധനവകുപ്പ് തീരുമാനം. പ്രീമിയം തുക ഉയര്‍ത്തുന്നത് അടക്കം കാതലായ മാറ്റങ്ങളോടെയാകും രണ്ടാം ഘട്ടം നടപ്പാക്കുക. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ന്‍ ഡോ. ശ്രീറം വെങ്കിട്ടരാമന്‍ അധ്യക്ഷനായി വദഗ്ധ സമിതി രൂപീകരിച്ച് ധനവകുപ്പ് ഉത്തരവായി.

ദേശീയം

കനേഡിയര്‍ ഹൈക്കമ്മിഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് | കാനഡയില്‍ സിഖ് വിഘടനവാദികള്‍ക്കെതിരെയുളള അതിക്രമത്തിനും നിരീക്ഷണത്തിനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് അനുമതി നല്‍കിയതെന്ന ആരോപണത്തില്‍ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ.

ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കം 3 ഭീഷരരെ വധിച്ചു | ജമ്മു കാശ്മീരില്‍ രണ്ട് ഏറ്റുമുട്ടലുകളില്‍ പാക്ക് ഭീകര സംഘടന ലഷ്‌കറെ തായിബയുടെ കമാന്‍ഡര്‍ അടക്കം മൂന്നു ഭീഷരരെ സുരക്ഷാ സേന വധിച്ചു.

കായിക ലോകം

ഒന്നെങ്കിലും ജയിക്കാന്‍ ടീം ഇന്ത്യ | ന്യൂസിലന്റ് ഉയര്‍ത്തിയ 235 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 263 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിങ്ങില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 9ന് 171 എന്ന നിലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here