കണ്ണൂര്‍ | മുന്‍ എഡിഎം നവീന്‍ ബാബുവിനെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ദിവ്യയെ ഇന്നു വൈകുന്നേരം അഞ്ചു മണിവരെ ചോദ്യം ചെയ്യാന്‍ പോലീസിനു അനുമതി നല്‍കിയത്. രണ്ടു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്. ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് ദിവ്യയെ ചോദ്യം ചെയ്യുന്നത്.