സംസ്ഥാനം

കാലാവസ്ഥ | തെക്കു കിഴക്കല്‍ അറബിക്കടലിനു മുകളില്‍ തെക്കന്‍ കേരളത്തിനു സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി…സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം രൂപപ്പെട്ട ദന ചുഴലിക്കാറ്റ് ഒഡീഷ, ബംഗാള്‍ സംസ്ഥാനങ്ങളിലൂടെ കടന്നുപോയപ്പോള്‍ വീടുകള്‍ക്കും കൃഷിക്കും വന്‍ നാശമാണ് നേരിട്ടിട്ടുള്ളത്.

പ്രശാന്തിനെതിരെ നടപടിക്കു ശിപാര്‍ശ | പെട്രോള്‍ പമ്പിന് എന്‍ഒസിക്കായി എഡിഎമ്മിനു കൈക്കൂലി കൊടുത്തുവെന്ന് പറഞ്ഞ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഇലക്ട്രീഷ്യന്‍ ടി.വി. പ്രശാന്തിനെതിരെ നടപടിക്കു ശിപാര്‍ശ ചെയ്തു.

എഡിഎമ്മിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം | എ.ഡി.എമ്മിന്റെ മരണം അന്വേിഷിക്കാന്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ | പ്രണബ് ജ്യോതി നാഥിനെ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചു.

അയ്യപ്പഭക്തര്‍ക്ക് വിമാനത്തില്‍ തേങ്ങ കൊണ്ടുപോകാം | അടുത്ത ജനുവരി 20വരെ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹാന്‍ഡ് ബാഗില്‍ തേങ്ങ കൊണ്ടുപോകുന്നതിന് അനുവാദം നല്‍കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബികാസ്) ഉത്തരവിട്ടു.

ആനയെ എഴുന്നളളിക്കുന്നത് മനുഷ്യന്റെ അഹങ്കാരം | കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയെന്ന് ഹൈക്കോടതി. ആനകളെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് കോടതി പരാമര്‍ശം.

ഡിജിറ്റല്‍ ഭൂപടം തയ്യാറായി | തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡു വിഭജനത്തിനുള്ള ഒന്നാം ഘട്ടം പൂര്‍ത്തിയായി. പിശകുകള്‍ തിരുത്തി ജില്ലാതല റിപ്പോര്‍ട്ടുകള്‍ കലക്ടര്‍മാര്‍ ഡിലിമിറ്റേഷന്‍ കമ്മിഷനു നവംബര്‍ അഞ്ചിനകം കൈമാറും.

ദേശീയം

പിജി ദേശീയ പുരസ്‌കാരം പ്രൊഫ. റോമില ഥാപ്പറിന് | പിജി സംസ്‌കൃതി കേന്ദ്രത്തിന്റെ പിജി ദേശീയ പുരസ്‌കാരത്തിനു പ്രമുഖ ചരിത്രപണ്ഡിത പ്രൊഫ. റോമില ഥാപ്പര്‍ അര്‍ഹയായി. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

മുദ്ര വായ്പപ്പരിധി 20 ലക്ഷമാക്കി | പ്രധാനമന്ത്രി മുദ്ര യോജന പ്രകാരമുള്ള വായപ പരിധി നിലവിലെ പത്തു ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി.

വിദേശം

സേനാ പിന്‍മാറ്റം തുടങ്ങി | കിഴക്കന്‍ ലഡാക്കില്‍ ദെംചോക്ക്, ദെപ്സാങ് സമതലം എന്നീ സംഘര്‍ഷ മേഖലകളില്‍ നിന്ന് ഇന്ത്യയും ചൈനയും സേനാ പിന്മാറ്റം തുടങ്ങി. ഈമാസം സേനാ പിന്മാറ്റം പൂര്‍ത്തിയാക്കും. 2020 ഏപ്രിലില്‍ നിറുത്തിവച്ച പട്രോളിംഗ് അതിനുശേഷം പുനരാരംഭിക്കുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.

കായിക ലോകം

സഞ്ജു വിക്കറ്റ് കീപ്പര്‍ | സഞ്ജു സാംസണെ വിക്കറ്റ് കീപ്പറാക്കി ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 156ന് പുറത്ത് | 103 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗസിന് ഇറങ്ങിയ കിവീസിന് രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 5ന് 198 എന്ന നിലയിലാണ്.

ബംഗ്ലൂരുവിനെ വിജയിപ്പിച്ച് ബ്ലാസ്‌റ്റേഴ്‌സ് | പ്രീതം കോട്ടാലിന്റെ കാലൊന്നു തെറ്റിയപ്പോഴും സോം കുമാറിനു കൈപിഴച്ചപ്പോഴും ബ്ലാസ്‌റ്റേഴ്‌സിന്റെ വല കുലുങ്ങി. തീപാറിയ പോരാട്ടത്തിനൊടുവില്‍ 3-1ന് ബ്ലാസ്‌റ്റേഴ്‌സിനെ ബംഗ്ലൂരു എഫ്.സി മുട്ടുകുത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here