സംസ്ഥാനം

കാലാവസ്ഥ | എല്ലാ ജില്ലകളിലും മിന്നലോടു കുടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്റ വരെ ആകാന്‍ സാധ്യതയുണ്ട്.

ക്ഷാമബത്ത കൂടി | 2021 ജൂലൈ ഒന്നു മുതല്‍ നല്‍കേണ്ടിയിരുന്ന ഒരു ഗഡു ക്ഷമാബത്തയായ (ഡിഎ) മൂന്നു ശതമാനം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ചു. നവംബറിലെ ശമ്പളത്തിലൂം പെന്‍ഷനിലും വര്‍ദ്ധിപ്പിച്ച ഡിഎ ലഭിക്കും. ഇതോടെ ഡിഎ കുടിശ്ശിക 19 ശതമാനമായി കുറയും. എന്നാല്‍, പ്രഖ്യാപിച്ച ഡി്എയുടെ 2021 ജൂലൈ മുതല്‍ ഈമാസം വരെയുള്ള കുടിശ്ശിക നല്‍കുമോ എന്നു നല്‍കും എന്നു വ്യക്തമാക്കിയിട്ടില്ല.

സ്വന്തം വൈദ്യുതി നേരിട്ടു വില്‍ക്കാം | ഗാര്‍ഹിക സോളാര്‍ ഉല്‍പ്പാദകര്‍ (പൊസ്യൂമര്‍) ഉള്‍പ്പെടെ ചെറുകിട വൈദ്യൂതി ഉല്‍പ്പാദകര്‍ക്കു അധിക വൈദ്യുതി മറ്റു ഉപയോക്താക്കള്‍ക്കു നിശ്ചിത നിരക്കില്‍ വില്‍ക്കാന്‍ അവകാശം നല്‍കുന്ന കമ്മ്യൂണിറ്റി ഗ്രിഡ് മാപ്പിംഗ് സംവിധാനം വരുന്നു. സമാര്‍ട് ഗ്രിഡ് എന്നറിയപ്പെടുന്ന സംവിധാനം തിരുവനന്തപുരം ഡിവിഷനിലെ നാലു സബ് ഡിവിഷനുകളിലായി 15 സെക്ഷന്‍ ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി | വയനാട് ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിക്ക് 11.98 കോടി രൂപയുടെ ആസ്തി. ഭര്‍ത്താവ് റേബര്‍ട്ട് വദ്രയുടെ പേരില്‍ 5.55 കോടി രൂപയുടെ ആസ്തിയുണ്ട്.

ഡിഎംകെ പിന്തുണ രാഹുലിന് | ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കാന്‍ പി.വി. അന്‍വറിന്റെ ഡിഎംകെ തീരുമാനിച്ചു. സ്ഥാനാര്‍ത്ഥി എം.എം. മിന്‍ഹാജിനെ പിന്‍വലിച്ചു.

പി.പി. ദിവ്യയ്ക്ക് ഇന്ന് നിര്‍ണായകം | എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും.

തിരുവനന്തപുരം പൂന്നൈ ഡയറക്ട് | തിരുവനന്തപുരത്തുനിന്നും പൂന്നൈയ്ക്ക് ഇന്‍ഡിഗോയുടെ ഡയറക്ട് വിമാന സര്‍വീസ് 27ന് ആരംഭിക്കും. തുടക്കത്തില്‍ പ്രതിദിനമായിരിക്കും സര്‍വീസ്.

വന്‍ ജി.എസ്.ടി റെയ്ഡ് | സ്വര്‍ണാഭരണ നിര്‍മ്മാണ ഫാക്ടറിയില്‍ അടക്കം നഗരത്തില്‍ 75 ഇടത്ത് സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ പരിശോധന. ഇന്നലെ വൈകുന്നേരം ആരംഭിച്ച പരിശോധന തുടര്‍ന്നു. നൂറു കിലോയില്‍ അധികം സ്വര്‍ണ്ണം കണ്ടെത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ദേശീയം

കരാര്‍ ജീവനക്കാര്‍ക്കും പ്രസവാവധിക്ക് അര്‍ഹത | കരാര്‍ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. എന്‍.എച്ച്.ആര്‍.എം. വിഭാഗത്തില്‍ ജോലി ചെയ്ത നഴ്‌സുമാര്‍ക്ക് 270 ദിവസത്തെ അവധി നിഷേധിച്ച കേസിലാണ് 1961ലെ മറ്റേണിറ്റി ആക്ടിലെ വ്യവസ്ഥകള്‍ കരാര്‍ തൊഴിലാളികള്‍ക്കും ബാധകമാണെന്നു കോടതി ഉത്തരവിട്ടത്.

ഡിജിറ്റല്‍ പണമിടപാട് ഇരട്ടിയായി | രാജ്യത്ത് നോട്ടുപയോഗിച്ചുള്ള വിനിമയം കുറയുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ ഇരിട്ടിയായതായും റിസര്‍വ് ബാങ്കിന്റെ പഠനത്തില്‍ കണ്ടെത്തി.

വിദേശം

ഇന്ത്യ ചൈന… ഭായി ഭായി…| ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്്ച നടത്തി. പക്വതയോടെ സമാധാനപരമായ ബന്ധം നിലനിര്‍ത്താന്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ധാരണയായി.

കായികം

ഇന്ത്യാ ന്യൂസിലന്റ് രണ്ടാം ടെസ്റ്റ്| ആദ്യ ടെസ്റ്റിലേറ്റ അപ്രതീക്ഷിത പരാജയത്തിനുശേഷം ഇന്ത്യ ഇന്ന് ന്യൂസിലന്റിനെ നേരിടും.

വനിതാ ക്രിക്കറ്റ് ഇന്നു മുതല്‍ | ന്യൂസിലന്റിനെതിരായ ഇന്ത്യന്‍ വനിതാ ടീമിന്റെ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം കുറിക്കും.

ശാസ്ത്രലോകം

ബഹിരാകാശത്ത് മാലിന്യം കൂടി | ബോയിംഗ് കമ്പനി നിര്‍മ്മിച്ച ഇന്റല്‍സാറ്റ് 33 ഇ ഉപഗ്രഹം ബഹിരാകാശത്ത് പൊട്ടിത്തെറിച്ചു. ഭൂസ്ഥിര ഭ്രമണപഥത്തിലുണ്ടായിരുന്ന ഉപഗ്രഹം 35,000 കിലോമീറ്റര്‍ ഉയരത്തിലാണ് പൊട്ടിത്തെറിച്ചത്. ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും നശിക്കാത്ത ഭാഗങ്ങള്‍ ഉള്‍പ്പെടെ ഏഴര ലക്ഷത്തിലധികം മാലിന്യ വസ്തുക്കള്‍ ബഹിരാകാശത്ത് ഉണ്ടെന്നാണ് കണക്കാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here