തിരുവനന്തപുരം | ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റിന് ‘ദന’യെന്നാണ് പേരിട്ടിരിക്കുന്നത്. ആന്‍ഡമാൻ കടലിന് മുകളിൽ നാളെയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം ബുധനാഴ്ച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് കണക്കു കൂട്ടുന്നത്.

ഒ‍ഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും ‘ദന’ ചുഴലിക്കാറ്റ് നീങ്ങുക എന്നാണ് റിപ്പോർട്ടുകൾ. അധികൃതർ ഇതിനോടകം ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി കഴിഞ്ഞു. ജനങ്ങൾ എല്ലാവരും മുന്നറിയിപ്പുകൾ പാലിക്കണമെന്നും അപകട മേഖലയിൽ നിന്ന് മാറാൻ പറഞ്ഞാൽ മാറണമെന്നും നിർദ്ദേശത്തിൽ പറയുന്നു. അതേസമയം, കേരളത്തിൽ തുലാവര്‍ഷത്തോട് അനുബന്ധിച്ചുള്ള മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

dana cyclone will form over the central east bay of bengal by wednesday

LEAVE A REPLY

Please enter your comment!
Please enter your name here