ന്യൂഡല്‍ഹി | ഇനി മുതല്‍ യാത്രയ്ക്കു രണ്ടു മാസം മുമ്പു മാത്രമേ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. 120 ദിവസം മുമ്പ് മുതല്‍ റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടായിരുന്നു 60 ദിവസം മുമ്പു മുതലാക്കി ഇന്ത്യന്‍ റെയില്‍വേ ബുക്കിംഗ് നയം മാറ്റി. നവംബര്‍ ഒന്നു മുതല്‍ പുതിയ രീതിയിലായിരിക്കും ബുക്കുംഗ് സ്വീകരിക്കുക.
വിദേശ വിനോദസഞ്ചാരികള്‍ക്കു യാത്രാ തീയതിക്കു 365 ദിവസം മുമ്പ് ടെയ്രിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ ആനുകൂല്യം തുടരും.